ജനതാദള്‍ എസ് റാലിയും പൊതു സമ്മേളനവും ഇന്ന്

പൊതു തെരഞ്ഞെടുപ്പിന്മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ജനതാദള്‍ എസ് സംസ്ഥാന റാലിയും പൊതു സമ്മേളനവും പാലക്കാട് നടക്കുമെന്ന് റിപ്പോർട്ട് . വൈകുന്നേരം 4 മണിക്ക് കോട്ടമൈതാനത്താണ് പൊതുസമ്മേളനം. മുന്‍ പ്രധാന മന്ത്രിയും, ജനതാദള്‍ എസ് ദേശീയ അദ്ധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ പരിപാടി ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി, മന്ത്രി കെ.കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha

























