പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ മകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ ബിജെപി നേതാവിന്റെ മകളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. അഞ്ച് മാസം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തിയ സുപ്രഭാത് ബത്യബ്യാലിന്റെ മകളെയാണ് ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
ബിര്‍ഭൂമിലെ ലാഭ്പുരിലായിരുന്നു സംഭവം. ഇരുപത്തിരണ്ടുകാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടിനായിരുന്നു അഞ്ചംഗ അക്രമി സംഘം എത്തിയത്. ഈ സമയം സുപ്രഭാത് ബത്യബ്യാല് വീട്ടിലുണ്ടായിരുന്നില്ല. സഹോദരനെ മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ബലമായി വീട്ടില്‍നിന്നും വലിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























