Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ്; സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്ന് സൂചന

16 FEBRUARY 2019 04:10 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായി സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ് ആണെന്ന് കണ്ടെത്തി. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നാണു ജമ്മു– ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന സംശയം ഉയരുന്നു. മുന്നിലും പിന്നിലുമായി ഏതാനും കിലോമീറ്ററുകൾ ഒഴിച്ചിട്ട് കനത്ത സുരക്ഷാ വലയത്തിലാണു സേനാ വാഹനവ്യൂഹം പതിവായി നീങ്ങുന്നത് എന്നതുകൊണ്ടും സംശയങ്ങൾ ഉയരുന്നു.

ആദിലിന് ഇത്രയധികം സ്ഫോടകവസ്തുക്കൾ എവിടെ നിന്നു ലഭിച്ചുവെന്നതിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കശ്മീരിൽ സജീവമായ ഹിസ്ബുൽ മുജാഹിദീൻ, ലഷ്കറെ തയിബ എന്നീ ഭീകരസംഘടനകളുടെ സഹായം ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷ് ഭീകരർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 350 കിലോ സ്ഫോടകവസ്തു തദ്ദേശീയമായി ഉണ്ടാക്കിയതാണെന്നാണു സേനയുടെ നിഗമനം. ക്വാറികളിൽ ഉപയോഗിക്കുന്ന വസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചു. വനമേഖലയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ, ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വീടുകൾ എന്നിവിടങ്ങളിലാവാം അവ ഒളിപ്പിച്ചത്.

ഇന്റലിജൻസിന്റെ ഭാഗത്തും ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ട്. സേനാംഗങ്ങൾക്കു നേരെ ആക്രമണമുണ്ടായേക്കാമെന്നും ജാഗ്രത വേണമെന്നും കഴിഞ്ഞ 8ന് സിആർപിഎഫ് ഡിഐജിമാർ ഉൾപ്പെടെയുള്ളവർക്കു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആക്രമണം എവിടെ, എപ്പോൾ, ആർക്കുനേരെ നടക്കുമെന്ന കൃത്യമായ വിവരം ശേഖരിക്കുന്നതിൽ ഇന്റിലിജൻസ് പരാജയപ്പെട്ടു.

അതേസമയം പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പോലിസ് കസ്റ്റഡിയിലായി. ചാവേറാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ പുല്‍വാമ, അവന്തിപ്പോറ എന്നിവിടങ്ങളില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസി പുല്‍വാമയിലെ വനമേഖലയിലുണ്ടെന്ന് റിപ്പോര്‍ട്ട്. അബ്ദുള്‍ റാഷിദ് ഗാസിയെ പിന്തുടരുന്ന അന്വേഷണസംഘത്തിനാണ് ഇയാള്‍ ഒളിച്ചു താമസിക്കുന്ന സ്ഥലത്തെക്കുറിച്ച്‌ വിവരം ലഭിച്ചു. ഇതോടെ ജയ്ഷെ മുഹമ്മദ് ഭീകരവാദിയായ ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിനുവേണ്ട സ്ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ച്‌ നല്‍കിയെന്ന് കരുതുന്ന പ്രദേശവാസിക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends