കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം തേനി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബുള്ളറ്റ് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊല്ലം കിളികൊല്ലൂര്‍ ശാസ്താനഗര്‍ ശാലോം വീട്ടില്‍ ജോണ്‍ ഹാരിസ് (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ന് ചാരുംമൂടിനും താമരക്കുളത്തിനുമിടയില് ഗുരുനാഥന് കുളങ്ങരയിലായിരുന്നു അപകടം നടന്നത്.
ചാരുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജോണ്‍ ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റ് ബസിനടിയില്‍പ്പെട്ടു.
ഗുരുതര പരിക്കേറ്റ ജോണ്‍ ഹാരിസിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha