കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടറായി പ്രൊഫ. ഡോ. പി. സനല്‍ മോഹന്‍ ചുമതലയേറ്റു
കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) ഡയറക്ടറായി പ്രമുഖ ചരിത്രകാരനും എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് സോ ഷ്യല് സയന്‍സസ് വിഭാഗം തലവനുമായിരുന്ന പ്രൊഫ. ഡോ. പി. സനല്‍ മോഹന്‍ ചുമതലയേറ്റു. ദളിത് വിഭാഗത്തില്‍ നിന്നും കെസിഎച്ച്ആറില്‍ ഡയറക്ട റായെത്തുന്ന ആദ്യത്തെയാളാണ് സനല്‍ മോഹന്‍.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ജര്‍മനിയിലെ മാക്സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയവയില്‍ വി സിറ്റിംഗ് ഫെല്ലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. എത്തനോഗ്രഫി, കൊളോണിയല്‍ മോഡേണിറ്റി, കമ്ബാരേറ്റീവ് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ ന ടത്തുകയും പ്രശസ്ത ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha