Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ജഗതിയുടെ രണ്ടാം വരവ്; ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു

19 FEBRUARY 2019 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്.

ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയാകും ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. അടുത്തവർഷം സിനിമയിലും ജഗതി ശ്രീകുമാർ അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിക്കുന്നത്.

നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്‍റെ സംവിധായകൻ. പുതിയ പ്രൊജക്ടിന്‍റെ സ്വിച്ച് ഓൺ കർമ്മവും ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ് പരസ്യ കമ്പനിയുടെ ഉൽഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും രാജ്കുമാർ അറിയിച്ചു.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവർത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവർത്തകരും നേരം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാൻ എത്തുന്നുണ്ടായിരുന്നു.

സിനിമാഗാനങ്ങൾ പാടിക്കേൾപ്പിക്കാൻ പിന്നണി ഗായകരും പ്രിയനടനെ പലവട്ടം സന്ദർശിച്ചു. ജഗതിയുടെ ശാരീരിക, മാനസിക ആരോഗ്യത്തിൽ ഇത് കാര്യമായ പുരോഗതി ഉണ്ടാക്കി. ഇടയ്ക്ക് ചില ഷൂട്ടിംഗ് സൈറ്റുകളും ജഗതി സന്ദർശിച്ചു. ഏറ്റവും ഇഷ്ടമുള്ള അന്തരീക്ഷത്തിൽ വീണ്ടും ഇടപഴകുന്നത് ജഗതിയെ സാധാരണ ജീവിതത്തിലേക്ക് കൂടുതൽ മടക്കിക്കൊണ്ടുവരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

2012 മാര്‍ച്ച് മാസം മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

മലയാളികളെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ നേരിടേണ്ടിവന്ന വാഹനാപകടം ഏവരെയും ഇപ്പോഴും വേദനിപ്പിക്കുകയാണ്. ആ തമാശകള്‍ വെള്ളിത്തിരയില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് സിനിമാ പ്രേമികള്‍. വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (5 minutes ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (24 minutes ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (50 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (1 hour ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (3 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends