തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന് പുതുക്കി പണിത് മന്ത്രി എം എം മണി
ഇടുക്കി ഉടുമ്പുംചോലയിലെ നവീകരിച്ച പോലീസ് സ്റ്റേഷൻ പുതുക്കി പണിത് മന്ത്രി എം എം മണി. കാല് നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷന് ഉടുമ്പുംചോലയിലേയ്ക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷനാണ് ഉടുമ്പുംചോലയിലേത്. ആദ്യം 1950 ല്‍ തുറന്ന സ്റ്റേഷന് പിന്നീട് സൗകര്യാര്‍ത്ഥം ശാന്തന്പാറയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തോട്ടം മേഖലയായ ഉടുന്പന്‍ചോലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് മന്ത്രി എം എം മണി ഇടപെട്ട് പൊലീസ് സ്റ്റേഷന് തിരികെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങില്‍ വച്ച് 1973ല്‍ സ്റ്റേഷനില്‍ കിടന്നതിന്റെ ഓര്‍മ്മ എം എം മണി പങ്കുവച്ചു.
https://www.facebook.com/Malayalivartha