ധീരജവാൻ വസന്തകുമാറിനെ കാണാൻ മമ്മൂട്ടിയെത്തി; വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച മമ്മൂട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികന്‍ വിവി വസന്തകുമാറിന്റെ വീട് നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മമ്മൂട്ടി വസന്തകുമാറിന്റെ വീട്ടിലെത്തിയത്.മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു മെഗാ സ്റ്റാറിന്റെ സന്ദര്‍ശനം.
വസന്തകുമാറിന്റെ ഭാര്യ ഷീനയേയും മക്കളേയും കണ്ട് അവരോട് സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ഏറെ നേരം ലക്കിടിയിലെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മമ്മൂട്ടിക്കൊപ്പം നടനും വയനാട് സ്വദേശിയുമായി അബു സലീമുമുണ്ടായിരുന്നു.
മടങ്ങുന്നതിന് മുന്‍പു വസന്തകുമാറിനെ അടക്കിയ സ്ഥലത്ത് എത്തി പുഷ്പാര്‍ച്ചനയും നടത്തിയാണ് താരം മടങ്ങിയത്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷയും വയനാട് എസ്‌പിയും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂറോളം അവിടെ തങ്ങിയ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
https://www.facebook.com/Malayalivartha

























