Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം വെറുക്കുന്ന അവസ്ഥയിലേക്ക് സി പി എം പെരിയ ഇരട്ടക്കൊലപാതക്കേസിലെ പ്രതി പീതാംബരന്റെ വീട്ടിലെത്തിയ സി പി എം നേതാക്കള്‍ കുടുംബത്തെ ഒതുക്കി

21 FEBRUARY 2019 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്

പട്ടത്താനം സ്‌കൂളിന് ഐ എസ്സ് ആര്‍ ഒ-യുടെ നന്ദി!

തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു; തുഷാറിനെതിരായ കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള

കേരളവും കേന്ദ്രവും കൈകോർത്തപ്പോൾ പിള്ളയെ തള്ളി; യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി

വണ്ടിച്ചെക്ക് കേസില്‍ എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനിലെ ജയിലില്‍ അടച്ച നാസില്‍ അബ്ദുള്ളയെ കുടുക്കാന്‍ പൊലീസ്

കേരളം വെറുക്കുന്ന അവസ്ഥയിലേക്ക് സി പി എം. പെരിയ ഇരട്ടക്കൊലപാതക്കേസിലെ പ്രതി പീതാംബരന്റെ വീട്ടിലെത്തിയ സി പി എം നേതാക്കള്‍ കുടുംബത്തെ ഒതുക്കി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പ്രണവ് നിയമസഹായവും വാഗ്ദാനം ചെയ്തു.

മുഖം നോക്കാതെ പ്രതികളെ കൈകാര്യം ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കേരളത്തെ നടുക്കിയ ഈ വാര്‍ത്ത പുതുവരുന്നത്. ഇരട്ടക്കൊലക്കേസില്‍ പ്രതികളെക്കുറിച്ചുള്ള അന്വേഷണം പിടിയിലായവരില്‍ മാത്രമായി ഒതുക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം. സിപിഎമ്മിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം വഴിമാറുന്നതെന്നാണു സൂചന. ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം നീണ്ടാല്‍ സംഘം വന്ന വഴികളെക്കുറിച്ചു കൂടി അന്വേഷിക്കേണ്ടി വരും. പാര്‍ട്ടിയുടെ പങ്കു തെളിയും.
മറ്റാര്‍ക്കോ വേണ്ടി കൊലപാതകം പീതാംബരന്‍ ഏറ്റെടുത്തതാണെന്ന ഭാര്യ മഞ്ജുവിന്റെയും കുടുംബത്തിന്റെയും വെളിപ്പെടുത്തലാണ് പാര്‍ട്ടിയെ വിറളി പിടിപ്പിച്ചത്. ഇനി എല്ലാകാര്യത്തിലും ഒപ്പമുണ്ടാകുമെന്നും ഭയപ്പെടേണ്ടെന്നും പീതാംബരനെ കൈവിടില്ലെന്നും വീട്ടിലെത്തിയ സിപി എം നേതാക്കള്‍ മഞ്ജുവിനോട് പറഞ്ഞു. കൂടെ അത്യാവശ്യം വിരട്ടും. ഇതോടെ കുടുംബം വിരണ്ടു. കൊടുത്ത പണം അവര്‍ വാങ്ങിയില്ല.

കാസര്‍കോട്ടെ ലോക്കല്‍ കമ്മിറ്റി അംഗത്തിനു ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടായത് എങ്ങനെയെന്ന വിശദ അന്വേഷണം സിപിഎം ആഗ്രഹിക്കുന്നില്ല. കണ്ണൂരിലെ ചില നേതാക്കള്‍ വഴിയാണു ക്വട്ടേഷന്‍ സംഘത്തെ പീതാംബരന്‍ ഉപയോഗപ്പെടുത്തിയതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇരട്ടക്കൊലപാതകത്തിന്റെ പ്രഹരം കാസര്‍കോടിനു പുറത്തേക്കു നീളാന്‍ പാര്‍ട്ടി ആഗ്രഹിക്കാത്തതിനാല്‍ കൊലപാതകം പ്രാദേശികമായി നടപ്പാക്കിയതാണെന്നു വരുത്തിത്തീര്‍ക്കാന്‍ പൊലീസിനു നിര്‍ദേശം പോയിട്ടുണ്ടെന്നാണു വിവരം.

കൊലപാതകം നടത്തിയ രീതി നോക്കുമ്പോള്‍ പ്രഫഷനല്‍ സംഘമാണ് ഇതിന്റെ പിന്നിലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. കല്ല്യോട്ട് ക്ഷേത്ര ചടങ്ങ് നടക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ അപരിചിരുമായി എത്തിയ വാഹനവും ഇതിലേക്കു വിരല്‍ ചൂണ്ടിയിരുന്നു. ഇവരെക്കുറിച്ച് പൊലീസിനു പ്രദേശവാസികളും സൂചന നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം ഈ നിലയിലല്ല പുരോഗമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ഇരട്ടക്കൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പാര്‍ട്ടി പറയുമ്പോഴും പ്രതികളെ സംരക്ഷിക്കാന്‍ ചില നേതാക്കള്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടി ശക്തി കേന്ദ്രമായ പാക്കം വെളുത്തോളിചാല്‍ ചെറൂട്ടയില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാഹന ഉടമയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അവിടെയെത്തിയ ഉന്നത സിപിഎം നേതാവ് പൊലീസിനോടു കയര്‍ത്തു പ്രതിയെ മോചിപ്പിച്ചു. പിന്നീടു പുലര്‍ച്ചെയാണ് ഇയാളെ പൊലീസില്‍ ഹാജരാക്കിയത്.

ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നു. 19ന് രാത്രി ഒന്‍പതോടെ എംഎല്‍എയുടെ വീടിനു 200 മീറ്റര്‍ അകലെ വെളുത്തോളി ചെറൂട്ടവളപ്പില്‍ നിന്നാണ് പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇന്നലെ രാവിലെ 9 വരെ വാഹനം കസ്റ്റഡിയിലെടുത്തില്ല.

സംഭവ ദിവസം രാത്രി ചെറൂട്ടവളപ്പിലെത്തിയ എംഎല്‍എ പൊലീസിനോടു നിന്റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞു. കല്ല്യോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി യോഗത്തിനു വരേണ്ടിയിരുന്ന എംഎല്‍എ സ്ഥലത്തുണ്ടായിട്ടും വരാത്തതു സംശയാസ്പദമാണ്.

കേരള സംരക്ഷണ യാത്ര നടക്കുമ്പോള്‍ ക്രൂരമായ കൊലപാതകവും, കേസന്വേഷണത്തിലെ ഇത്തരം നീക്കങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി കണ്ണില്‍ ചോരയില്ലാത്ത ഈ കൊലപാതകം മാറിയിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (5 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (5 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (5 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (6 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (7 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (8 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (8 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (8 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends