മദ്യപിച്ച ശേഷം കൺട്രോൾ പോയി... ബഹളമുണ്ടാക്കിയ അച്ഛനെ മണ്‍വെട്ടി ഉപയോഗിച്ച് നിഷ്കരുണം അടിച്ചു കൊലപ്പെടുത്തി; സംഭവം മലപ്പുറത്ത്

വണ്ടൂരില്‍ തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി ഒമ്ബതോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ അച്ഛനെ മകന്‍ അടിച്ചു കൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയെയാണ് മകന്‍ വിജയ് അടിച്ചുകൊന്നത്. ബഹളമുണ്ടാക്കിയ അച്ഛനെ വിജയ് മണ്‍വെട്ടിയെടുത്ത് അടിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ വിജയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിജയ്‌യെ അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാത്രമല്ല ഇവര്‍ക്കും അക്രമത്തില്‍ ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























