Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ഇനി എഴുതാന്‍ യോഗ്യരല്ല... വേണ്ടതിനും വേണ്ടാത്തതിനും അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകന്‍മാര്‍ സിപിഎം പ്രതിക്കൂട്ടിലായാല്‍ മഷിയിട്ട് നോക്കിയാലും കാണില്ല; സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

21 FEBRUARY 2019 12:32 PM IST
മലയാളി വാര്‍ത്ത

സാസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് ആദ്യത്തേതല്ല. വേണ്ടതിനും വേണ്ടാത്തതിനും അഭിപ്രായം പറയുന്ന സാസ്‌കാരിക നായകര്‍ സിപിഎം പ്രതിക്കൂട്ടിലായാല്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ലെന്നാണ് ജനാഭിപ്രായം. അതിന് ശക്തി പ്രാപിക്കുന്നതാണ് ഇപ്പോഴത്തെ സാസ്‌കാരിക നായകരുടെ മൗനം. ഇതിനെതിരെ ശക്തമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടുള്ളത്.

കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാഡമിയിലേക്ക് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തി. സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലില്ല എന്നാരോപിച്ചു പ്രതീകാത്മകമായി വാഴപ്പിണ്ടി സമര്‍പ്പിച്ചു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചതായും അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന് പനിപിടിച്ചാല്‍ പോലും പ്രതിഷേധക്കുറിപ്പും കവിതയും എഴുതുന്നവര്‍ക്ക് രണ്ടു ദരിദ്ര കുടുംബങ്ങളുടെ കണ്ണുനീര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ തൂലികകള്‍ ജനങ്ങള്‍ പിടിച്ചെടുത്ത് ഒടിച്ചുകളയണം.

ഇപ്പോള്‍ എഴുതാത്തവര്‍ ഇനി എഴുതാന്‍ യോഗ്യരല്ല. ഇപ്പോള്‍ മിണ്ടാത്തവര്‍ നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാന്‍ അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പണം എന്ന ബാനര്‍ അക്കാഡമിയുടെ ഫലകം പതിച്ച ബോര്‍ഡില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ചു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുനില്‍ ലാലൂര്‍ അധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും പറഞ്ഞു. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവ!ര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്‌യുവിന്റെ വിമര്‍ശനം.

അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്‌യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ കളയാനും കെഎസ്!യു പ്രവ!ര്‍ത്തകര്‍ തയ്യാറാണ്. കാസര്‍കോട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്‌യു ഏറ്റെടുക്കുമെന്നും കെ എം അഭിജിത് പറഞ്ഞു.

നാടിന്റെ താളം തെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അടുത്തിടെ പറഞ്ഞത്. കേരളത്തെ ഈ രൂപത്തില്‍ ശക്തിപ്പെടുത്താന്‍ ആശയലോകത്ത് ശക്തമായി ഇടപെട്ട ഒരാളെയും മറക്കാതിരിക്കാന്‍ സാംസ്‌കാരിക വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൈതൃക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചരിത്രത്തില്‍നിന്ന് പല മഹാന്മാരും പുറത്താക്കപ്പെടുകയാണ്. ഓര്‍മപ്പെടുത്തലിനുപോലും ഭരണകൂടം തയ്യാറാകുന്നില്ല. ഈ ഘട്ടത്തില്‍ കേരള പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധയമായ പ്രവര്‍ത്തനങ്ങളാണ് പൈതൃക പഠനകേന്ദ്രം നിര്‍വഹിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏക മലയാളിയായ സര്‍ സി. ശങ്കരന്‍ നായരെ മലയാളികള്‍ മറന്നിട്ടും പൈതൃക പഠനകേന്ദ്രം ഓര്‍ക്കുകയും അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്തത് അതിന്റെ ഭാഗമാണെന്നുമാണ് മന്ത്രി പറഞ്ഞത്... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (46 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends