Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

പ്രസിഡന്റാകുമെന്ന ഉറപ്പ് കെ.സുരേന്ദ്രന് ; സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് കെ.സുരേന്ദ്രൻ; പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകും; തെരഞ്ഞെടുപ്പിനു മുന്‍പേ പ്രഖ്യാപനം ഉണ്ടായേക്കും

21 FEBRUARY 2019 12:29 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകും. തെരഞ്ഞെടുപ്പിനു മുന്‍പേ പ്രഖ്യാപനം ഉണ്ടായേക്കും. മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ നിന്നുള്ള സുരേന്ദ്രന്റെ പിന്‍മാറ്റം ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയെ നയിക്കാന്‍ സന്നദ്ധനാണോയെന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെയാണ് സുരേന്ദ്രനെ നേരിട്ട് വിളിച്ച് ആരാഞ്ഞത്. സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചതോടെ നിലവിലെ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയോടെ പാര്‍ലേെന്റിലേയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്തോളാന്‍ ദേശീയ നേതൃത്വം അറിയിക്കുകയായിരുന്നു.

ഇതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിക്കില്ലെന്ന് ഉറപ്പായി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിമാരെ നിശ്ചയിക്കുന്നതിന് ബി.ജെ.പി ദേശീയ നേതൃത്വം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ ഏജന്‍സികളെകൊണ്ട് സര്‍വേ നടത്തിയിരുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഒന്നാമതെത്തിയത് കെ.സുരേന്ദ്രനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജനസമ്മതി തിരിച്ചറിഞ്ഞ നേതൃത്വം പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. തല്‍ക്കാലം മത്സര രംഗത്ത് നിന്ന് മാറി പാര്‍ട്ടിയെ കുടുതല്‍ ശക്തിപ്പെടുത്താന്‍ സുരേന്ദ്രനെ നിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍പ് സുരേന്ദ്രന് എതിരായിരുന്ന ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

മാത്രവുമല്ല ബി.ജെ.പിക്ക് ജയസാധ്യത ഉള്ള തിരുവനന്തപുരത്ത് ബി.ജെ.പിക്ക് എതിരെ ഒന്നിക്കാന്‍ യു.ഡി.എഫ്-എല്‍്.ഡി.എഫ് ധാരണയായതോടെ പാര്‍ട്ടിയെ നയിക്കാന്‍ യുവരക്തത്തെ തന്നെ ഏല്‍പ്പിക്കാമെന്ന് അമിത് ഷാ തീരുമാനിക്കുകയായിരുന്നു. പി.എസ്.ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരെ ഏറെ ജയസാധ്യത ഉള്ള മണ്ഡലങ്ങളിലേക്ക് പരിഗണിക്കാനും നേതൃത്വം തീരുമാനത്തിലെത്തുകയായിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മത്സരിച്ച് തോല്‍ക്കുന്നതിനെക്കാളും നല്ലത് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം തന്നെയാണ് നല്ലതെന്ന് സുരേന്ദ്രനും തീരുമാനിക്കുകയായിരുന്നു. അടുത്ത നിയമസഭാ ശതരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭയിലെത്താനുള്ള അടിത്തറ പാകാന്‍ പ്രസിഡന്റ് സ്ഥാനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹത്തോട് അടുത്ത വൃന്ദങ്ങള്‍ പറയുന്നു.

ആര്‍.എസ്.എസ് പച്ചക്കൊടി കാണിച്ചതോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയെ കുമ്മനം രാജശേഖരനു പിന്നാലെ ഗവര്‍ണര്‍ ആക്കാനാണ് ബി.ജെ.പി ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ ആയ കുമ്മനത്തിനെ തിരികെ സംസ്ഥാനത്തേക്ക് കൊണ്ടു വന്ന് തിരുവനന്തപുരത്ത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കാനും അമിത് ഷാ ദേശീയ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പിയെ കേരളത്തില്‍ പച്ചതൊടിയിക്കാതിരിക്കാന്‍ ഒന്നിക്കാനുള്ള യു.ഡി.എഫ്-എല്‍്ഡി.എഫ് രഹസ്യധാരണയെ തുടര്‍ന്ന് ഈ നീക്കം ഉപേഷിക്കുകയായിരുന്നു.

കുമ്മനം മിസോറാം വിടുന്ന മുറയ്ക്ക് ശ്രീധരന്‍പിള്ളയെ അവിടെത്തന്നെ ഗവര്‍ണര്‍ ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനം വിടാന്‍ താല്‍പര്യമില്ലെന്നാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി സേതൃത്വത്തെ അറിയിച്ചിരുന്നത്. മാത്രവുമല്ല തെരശഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹഗ പ്രകടിപ്പിക്കുകയും ശചയ്തു. തിരുവനന്തപുരം നലകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.അതുകൊണ്ടു തന്നെ കുമ്മനത്തെ കൊണ്ടുവന്നാല്‍ ശ്രീധരന്‍പിള്ള പക്ഷവും മുരളീധരപക്ഷവും സഹകരിക്കില്ലെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുകയായിരുന്നു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന സുരേന്ദ്രന്റെ നേതൃത്വം പാര്‍ട്ടിക്ക് ഏറെ നേട്ടം ഉണ്ടാക്കാനായതും അമിത്ഷായ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ പ്രസിഡന്റ് സ്ഥാനമാണ് വീണ്ടും സുരേന്ദ്രനെ തേടിയെത്തുന്നത്. സുരേന്ദ്രനെ ഭയപ്പെടുന്നതു കൊണ്ടാണ് സി.പി.എം ശക്തമായി അദ്ദേഹത്തെ എതിര്‍ക്കുന്നതെന്ന നിരീക്ഷണവും അമിത്ഷാ ദേശീയ നേതൃതവുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ പ്രതിരോധിക്കാന്‍ സുരേന്ദ്രനെക്കൊണ്ടേ കഴിയൂവെന്നതും അമിത്ഷാ കണക്കുകൂട്ടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (47 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends