സുകുമാരന്‍നായര്‍ കട്ടലകലിപ്പില്‍ ; ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു എന്‍എസ്എസ്; വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും, നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആഞ്ഞടിക്കുന്നു

ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു എന്‍എസ്എസ്. കടുപ്പിച്ച് തന്നെയാണ് ഇത്തവണ സുകുമാരന്‍ നായര്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത്. പിന്നീട് അതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല.വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചുതന്നെ നില്ക്കും, നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആഞ്ഞടിക്കുന്നു. അതേ സമയം കഴിഞ്ഞ ദിവസം എന്‍എസ്എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു എന്‍എസ്എസ് നേതൃത്വവുമായി നേരിട്ടു ചര്‍ച്ച നടത്തുന്നതിനു പാര്‍ട്ടി എപ്പോഴും തയാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനു തൊട്ടുപിന്നാലെയാണ എന്‍ എസ് രംഗത്തെത്തിരിക്കുന്നത് . എന്‍ എസു മായുള്ള ബന്ധത്തിന് ആരുടെയും ദൂതന്റെ ആവശ്യമില്ല. എന്‍എസ്എസുമായി നല്ല ബന്ധമാണു പാര്‍ട്ടിക്കുള്ളത്. ആവശ്യം വരുമ്പോള്‍ എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചയുണ്ടാകും. ഇതു രഹസ്യമായി ചെയ്യുന്നതല്ല. അങ്ങോട്ടു ചെന്നോ ഇങ്ങോട്ടു വന്നോ ചര്‍ച്ചയാകാം.മുഖ്യമന്ത്രിയുമായും സിപിഎം സെക്രട്ടറിയുമായി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങോട്ടു ചെന്നു ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ പാര്‍ട്ടിക്കു ദുരഭിമാന പ്രശ്‌നങ്ങളൊന്നുമില്ല. ചില ഘട്ടത്തില്‍ അങ്ങോട്ടുപോകും. ചിലപ്പോള്‍ ഇങ്ങോട്ടു വരും. എന്‍എസ്എസ് അംഗീകാരമുള്ള സംഘടനയാണ്. അതിന്റെ നേതൃത്വത്തോട് എന്നും ബഹുമാനമാണു ഞങ്ങള്‍ക്കുള്ളത്. എല്ലാ സമുദായ സംഘടനകളുമായും പാര്‍ട്ടിക്കും മുന്നണിക്കും നല്ല ബന്ധമാണ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ സര്‍ക്കാര്‍ അതു പൂര്‍ണമായും നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























