ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ലക്‌ഷ്യം... കൊച്ചി നഗരത്തില്‍ വിലസി നടന്ന മൂന്ന് യുവാക്കൾ പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ....

കൊച്ചി നഗരത്തില്‍ വിലസി നടന്ന മൂന്ന് യുവാക്കൾ പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. നഗരത്തില്‍ വിദ്യാര്‍ഥികള്‍ക്കും ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഹരി വില്‍പ്പന നടത്തിയിരുന്ന വിദ്യാര്‍ഥിസംഘം ലഹരി മരുന്നുമായി പിടിയില്‍. കോഴിക്കോട് പുന്നശേരി മണങ്ങാട്ട് വീട്ടില്‍ ഷഹാല്‍ മാലിക്ക്(21), കൊയിലാണ്ടി മേപ്പയ്യൂര്‍ മാടായി വീട്ടില്‍ മുഹമ്മദ് റായീസ്(22), താമരശേരി മാളിയക്കല്‍വീട്ടില്‍ ഷഫാഫ് അഷറഫ്(22) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി.ജി. കൃഷ്‌ണകുമാര്‍, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്‌ടര്‍ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
തമ്മനത്ത് ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്ന് 1.750 കി.ഗ്രാം കഞ്ചാവും, ആറ് ഗ്രാം എം.ഡി.എം.എയും, 95 ഗ്രാം ഹാഷിഷ് ഓയിലും എക്‌സൈസ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് മൊത്തമായി വാങ്ങി കൊച്ചിയിലെത്തിച്ച് വില്‍ക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. കഞ്ചാവ് 10 ഗ്രാമിന്റെ ചെറുപൊതികളാക്കി 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. അരഗ്രാം എം.ഡി.എം.എയ്‌ക്ക് 5000 രൂപയും മൂന്നുഗ്രാം ഹാഷിഷിന് 3000 രൂപയും ഇവര്‍ ഈടാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























