കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ല- വിമര്‍ശനവുമായി രമേശ് ചെന്നിത്തല

സാംസ്‌കാരിക നായകര്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അപലപിച്ചില്ലെന്നാരോപിച്ചാണ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചത്.
കവിത മോഷ്ടിക്കുന്നവരെ പോലും പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തില്‍ നാവ് ചലിപ്പിക്കുന്നില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്തു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























