മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ... കണ്ണ് തള്ളി അധികൃതരും നാട്ടുകാരും

ഇന്ന് പുലര്‍ച്ചെ മുത്തങ്ങ ചെക്പോസ്റ്റില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. മുത്തങ്ങയില്‍ 37 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ട. ലോറിയുടെ ഡ്രൈവര്‍ ക്യാബിന് മുകളില്‍ ടാര്‍പായകൊണ്ട് മൂടിയ നിലയിലായിരുന്നു പണം. സംഭവത്തില്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നവാസ്, മുഹമ്മദ് ഷികില്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇവരുടെ ലോറിയില്‍ നിന്നാണ് 37 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പണം കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha

























