ശബരിമല യുവതീപ്രവേശന വിഷയത്തിൽ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍എസ്‌എസ്

യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍എസ്‌എസ്. വിശ്വാസ സംരക്ഷണ വിഷയത്തില്‍ ഇടതുമുന്നണിയുമായി ഒരു ചര്‍ച്ചയുമില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് വ്യക്തമാക്കിയത്.
വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്‌എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്ന് മാറ്റമില്ലെന്നും നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























