Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ദേശീയ തലത്തിൽ ആയുര്‍വേദ ഗവേഷണ രംഗത്തെ ഏറ്റവും വലിയ സംരംഭം; അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കുന്നു

21 FEBRUARY 2019 04:58 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കണ്ണൂര്‍ കല്യാട് സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 22-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായ സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ മുഖ്യാതിഥിയായും തുറമുഖ മ്യൂസിയം പുരാവസ്ത പുരാരേഖ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയായും പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള എം.പി.മാര്‍, എം.എല്‍.എ.മാര്‍ മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് തലവന്മാര്‍ എന്നിവര്‍ പങ്കെടുക്കും.

ആയുര്‍വേദ ഗവേഷണ രംഗത്ത് രാജ്യത്തുതന്നെ ആദ്യത്തെ ഏറ്റവും വലിയ സംരംഭമാണിത്. ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനൊപ്പം ആയുര്‍വ്വേദ മേഖലയ്ക്കും ഏറ്റവും വലിയ സംഭാവനയായി മാറും ഈ ഗവേഷണകേന്ദ്രം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ചികിത്സാരംഗത്തും ഔഷധനിര്‍മാണ രംഗത്തും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും മണ്‍മറഞ്ഞ് പോകുന്ന നാട്ടറിവുകളേയും ഔഷധസസ്യങ്ങളേയും സംരക്ഷിച്ച് ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിലനിര്‍ത്തുന്നതിനുമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. നമ്മുടെ നാട്ടിലെ അന്യം നിന്നുപോയ പല വൈദ്യ കുടുബങ്ങളിലെ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളുമടക്കം അപൂര്‍വ്വ അറിവുകളെ സംരക്ഷിക്കാന്‍ ഏറ്റവും നൂതനമായ മാനുസ്‌ക്രിപ്റ്റ് റീഡിങ്ങ് സമ്പ്രദായവും ഉപയോഗപ്പെടുത്തുന്നതാണ്.

നാട്ടിലെ രോഗികള്‍ക്കും ആയുര്‍വേദ വിദ്യാത്ഥികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല വിദേശ രാജ്യത്തടക്കം കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം കാരണമാകും. ആദ്യഘട്ടത്തില്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചു കൊണ്ട് വിവിധ രോഗങ്ങള്‍ക്കായുള്ള ക്ലിനിക്കല്‍ റിസര്‍ച്ച്, ഇതിന്റെ ഭാഗമായുള്ള അന്തരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റല്‍ എന്നിവ ഈ ഗവേഷണ കേന്ദ്രത്തിലുണ്ടാകും. വിവിധ ആയുര്‍വേദ കോളേജുകളെ കണ്ണി ചേര്‍ത്ത് കൊണ്ട് വിപുലമായ ഗവേഷണ പദ്ധതിയാണ് ഒരുക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍, വാര്‍ധ്യക്യകാല രോഗ ചികിത്സ എന്നിവയിലുള്ള ഗവേഷണ പരിപാടികള്‍ ആണ് തുടക്കത്തില്‍ ആരംഭിക്കുക.

ആയുര്‍വേദ അറിവും ലോകമെങ്ങുമുള്ള പാരമ്പര്യ ചികിത്സാ രീതിക രിതികളും പ്രദര്‍ശിപ്പിക്കുന്ന അന്തരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവില്‍ വരും. മരുന്ന് നിര്‍മ്മാണ മേഖലയില്‍ നല്ല നിലയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നൂതന ലാബ് സൗകര്യങ്ങളും ഒരുക്കുന്നതാണ്. ആയുര്‍വേദ രംഗത്തെ വലിയ മുതല്‍ക്കൂട്ടായിരിക്കും ഈ ഗവേഷണ കേന്ദ്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends