നടൻ സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡർ ആക്കില്ല : കെഎംആർഎൽ

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന പ്രചാരണം നിഷേധിച്ച് മെട്രോ അധികൃതർ. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു എന്നാൽ ബ്രാൻഡ് അംബാസിഡർ ആകില്ലെന്നും ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.
കെ എം ആർ എല്ലിന്റെ കുറിപ്പ് ഇങ്ങനെ:
കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.
https://www.facebook.com/Malayalivartha

























