സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം

സയിദ് മുഷ്താഖ് അലി ടി 20 ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. മണിപ്പൂരിനെ 83 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് കേരളം നേടിയത്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 75(46) ആണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് അസറുദ്ദീന്‍ 47(26) ഡാരില്‍ ഫെരാരിയോ 22(19) വിഷ്ണു വിനോദ് 34(20) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിങ് ആരംഭിച്ച മണിപ്പൂര്‍ ഒരിക്കല്‍ പോലും കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രം നേചാനെ വടക്ക് കിഴക്കന്‍ ടീമിന് കഴിഞ്ഞുള്ളു. യശ്പാല്‍ സിങ് 40*(28) മായങ്ക് രാഘവ് 32(30) എന്നിവര്‍ മാത്രമാണ് മണിപ്പൂര്‍ നിരയില്‍ തിളങ്ങിയത്. കോരളത്തിന് വേണ്ട് സന്ദീപ് വാര്യര്‍, ബേസില്‍ തമ്ബി, എംഡി നിധീഷ്, രോഹന്‍ പ്രേം, മിധുന്‍, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
https://www.facebook.com/Malayalivartha

























