കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധം; രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം. കൊലപാതക രാഷ്ട്രീയം ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രീയ വൈരത്തിന്റെ പേരിലുള്ള രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ഉറുന്പിനെ പോലും നോവിക്കാന്‍ പാടില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ വരികളുടെ പൊരുള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ സംസ്ഥാനത്തു രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറില്ലായിരുന്നു. അക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഭരണഘടനയുടെ അന്തസത്ത മനസിലാക്കിയിരുന്നെങ്കില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ചോരപ്പുഴയൊഴുകില്ലായിരുന്നു. കൊലപാതക രാഷ്ട്രീയം തികച്ചും ജനാധിപത്യ വിരുദ്ധമാണ്- ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ, കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് അന്വേഷണത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട് തേടിയത്.
https://www.facebook.com/Malayalivartha

























