രാത്രി പോകും വരെയും ഒരു മാറ്റവും ഇല്ലായിരുന്നു; രാവിലെ ജംഗ്ഷനിലെത്തിയപ്പോൾ നാട്ടിലെ കുടിയന്മാർ എല്ലാം ഒന്ന് ഞെട്ടി...

രാത്രി പോകും വരെയും ഒരു മാറ്റവും ഇല്ലായിരുന്നു. എന്നാൽ രാവിലെ ജംഗ്ഷനിലെത്തിയപ്പോൾ നാട്ടിലെ കുടിയന്മാർ എല്ലാം ഒന്ന് ഞെട്ടി. ഒറ്റ രാത്രികൊണ്ട് ഒരു ബീവറേജ് ഔട്ട്‌ലെറ്റ്. സംഗതി എളുപ്പമായല്ലോ എന്ന് കരുതി വിവരമറിഞ്ഞ് രാവിലെ തന്നെ വന്ന എല്ലാവരും ഓടിയെത്തി ക്യൂ നില്‍പ്പ് തുടങ്ങി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഔട്ട്‌ലറ്റിലേക്ക് സിനിമ നടന്മാരൊക്കെ വരുന്നു. പിന്നീടാണ് തങ്ങള്‍ക്ക് പറ്റിയ അമളി അവര്‍ക്ക് മനസ്സിലായത്.
പാതിരപ്പള്ളി ജംഗ്ഷനില്‍ ജയറാം നായകനാകുന്ന 'ഗ്രാന്‍ഡ് ഫാദര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരത്തിന്റെ ഭാഗമായി ഇട്ട സെറ്റിലായിരുന്നു നാട്ടിലെ പ്രമുഖരുടെ നിൽപ്പ്. പൂട്ടിക്കിടന്ന കട നല്ല ഒന്നാന്തരം ബിവറേജ് ആക്കി മാറ്റി. പാവം കുടിയന്മാരെ കുറ്റം പറയാന്‍ പറ്റില്ല. പിന്നെ പതുക്കെ കുറെ പേര്‍ അവിടെ നിന്നും സ്ഥലംവിട്ടു. എന്നാൽ അവിടെ നിന്ന ചിലർക്ക് സിനിമയില്‍ തല കാണിക്കാനും പറ്റി.
https://www.facebook.com/Malayalivartha

























