പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി... ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലംമാറ്റി നിയമിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ

സംസ്ഥാനത്ത് ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലംമാറ്റി നിയമിച്ച് ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കി.ഡിഐജി കെ.സേതുരാമനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന എസ്.സുരേന്ദ്രനെ പോലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയ്ക്ക് തൃശൂര്‍ റേഞ്ചിന്റെ അധിക ചുമതല നല്‍കി. ഇന്റലിജന്‍സ് ഐജി അശോക് യാദവിനാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്യോഗസ്ഥരെ മാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഈ അഴിച്ചുപണിയെന്നാണു വിവരം.
https://www.facebook.com/Malayalivartha

























