അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്നും കണ്ടെത്തിയ പാസ്ത മേക്കറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം; സ്വർണ്ണത്തിന് വിലകൂടിയപ്പോൾ കടത്തും കൂടി!! നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട

സ്വർണ്ണത്തിന് വിലകൂടിയപ്പോൾ കടത്തും കൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇന്ന് പുലര്‍ച്ചേ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























