നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
അബുദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണമാണ് പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത്. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശി നിന്നും പിടിച്ചു. ഇത് കൂടാതെ രണ്ടരകിലോ സ്വര്‍ണം ബാത്ത്‌റൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. ആകെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























