Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കൊച്ചിയിൽ വൈറലായ പരസ്യവാചകം ഏറ്റെടുത്ത് സോഷ്യൽ മീഡിയ... ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മ്മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ ഇവിടെ ലഭ്യം; ബിസിനസ് തന്ത്രം പൊളിച്ചടുക്കി യുവാവ്

22 FEBRUARY 2019 11:55 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ വൈറലായ പരസ്യവാചകം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബ്രാഹ്മണ കുടുംബങ്ങളില്‍ നിര്‍മ്മിച്ച അച്ചാറുകള്‍, വറ്റലുകള്‍, കറിക്കൂട്ടുകള്‍ ഇവിടെ ലഭ്യം എന്ന പരസ്യ വാചകത്തോടെ പൊടിപിടിച്ച ബിസിനസ് തന്ത്രം പൊളിച്ചടുക്കിയിരിക്കുകയാണ് യുവാവ്. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങള്‍ നിരവധി ചോദ്യങ്ങളുമായി വൈറലാവുകയാണ് ഈ പരസ്യ വാചകം. ഈ പരസ്യത്തിനു പിന്നാലെ കൃത്യമായ അജണ്ട വ്യക്തമാക്കി അനുരാജ് ഗിരിജ എന്ന വ്യക്തി പങ്കുവെച്ച കുറിപ്പും ഇതിനോടകം ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

യുവാവിന്റെ ഫേസ്ബുക് കുറിപ്പിലൂടെ...

Unique Selling Point അഥവാ USP എന്നൊരു സംഗതിയുണ്ട്‌. ഒരു പ്രോഡക്റ്റിനെ മാർക്കറ്റിലുള്ള മറ്റ്‌ പ്രോഡക്റ്റുകളിൽ നിന്നും വേറിട്ട്‌ നിർത്തുന്ന ഘടകം.

ഉദാഹരണത്തിന് മിൽമ പാൽ എടുക്കുക. പലതരം പാലുകൾ ലഭ്യമാണെങ്കിലും മിൽമ പാലിന് "കേരളത്തിലെ ക്ഷീരകർഷകരുടെ അംഗീകൃത സഹകരണസംഘം വഴി ഉണ്ടാക്കുന്ന" എന്നൊരു USP ഉണ്ട്‌. കേരളത്തിന്റെ ഏത്‌ മൂലയിലും ഒരു മിൽമ പാൽ സംഭരണ കേന്ദ്രമുണ്ടാകും എന്നത്‌ ഈ പാലിന് പുറത്തെ വിശ്വാസം കൂട്ടാൻ സഹായിക്കും.

ഇനി ഈ ചിത്രം നോക്കുക. ആ കടയുടെ മുന്നിൽ നിൽക്കുന്ന ചേട്ടൻ വിൽക്കുന്ന പ്രോഡക്റ്റിന്റെ USP അഥവാ Unique Selling Point എന്താണ്?

സംശയം വേണ്ട. "ബ്രാഹ്മണ കുടുംബങ്ങളിൽ നിർമ്മിച്ചതാണ്" എന്നതാണ് USP. അതെങ്ങനെയാണ് ബ്രാഹ്മണകുടുംബം എന്നതൊരു USP ആകുന്നത്‌? ഒരു പുലയകുടുംബം അല്ലെങ്കിൽ ഈഴവകുടുംബം അല്ലെങ്കിൽ വിശ്വകർമ്മ കുടുംബം എന്നതൊന്നും ഇതുപോലൊരു പോസ്റ്ററിൽ വരാൻ പോകുന്നില്ല.

അവിടെയാണ് ജാതിയുടെ കളി.

ജാതി വ്യവസ്ഥ എന്നത്‌ ശ്രേണീകൃതമായ അസമത്വമാണ്. ഒരു വലിയ ഏണിയുടെ ഓരോ പടിയിലും ഓരോ ജാതിക്കാർ നിൽക്കുന്നു എന്ന് കരുതുക. ആ ഏണിയുടെ മുകളിലേക്ക്‌ പോകും തോറും ശുദ്ധി കൂടി വരുന്നു എന്നും താഴേക്ക്‌ പോകും തോറും അശുദ്ധി കൂടി വരുന്നു എന്ന രീതിയിലാണ് ജാതി വ്യവസ്ഥ നമ്മളെ കണ്ടീഷൻ ചെയ്യുന്നത്‌.

ഈ പോസ്റ്ററിൽ ബ്രാഹ്മണ കുടുംബം എന്നത്‌ വൃത്തിയും ശുദ്ധിയുമുള്ള വീട്‌ എന്നൊരു ഇമേജ്‌ ആണ് നമുക്ക്‌ തരുന്നത്‌. പല ജാതിക്കാരുടേയും വൃത്തിയും വെടിപ്പുമുള്ള ഒട്ടനേകം വീടുകൾ നമ്മൾ കണ്ടിട്ടുണ്ടാകും. ഒരുപക്ഷേ വൃത്തി അത്രത്തോളമില്ലാത്ത ബ്രാഹ്മണകുടുംബങ്ങളും കണ്ടിരിക്കാം. എന്നാൽ ബ്രാഹ്മണകുടുംബം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ തലയിൽ "വൃത്തിയുള്ള വീട്"‌ എന്ന ഇമേജ്‌ വന്നിട്ടുണ്ടെങ്കിൽ നമ്മൾ ജാതി വ്യവസ്ഥയിൽ അത്രത്തോളം മുങ്ങിക്കിടക്കുന്നു എന്ന് തന്നെയാണ് അർത്ഥം.

ഒരു സമൂഹം മുഴുവൻ അങ്ങനെ ജാതിയിൽ മുങ്ങിക്കിടക്കുന്നു എന്നതാണ് ഇങ്ങനെയൊരു പോസ്റ്റർ അടിക്കാൻ ഇവർക്ക്‌ ധൈര്യം നൽകുന്നത്‌‌.

‌ഒരു പ്രത്യേകതരം ജീവിതമാണ് നമ്മൾ ഇന്ത്യാക്കാരുടേത്‌!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends