വീടിനുള്ളില്‍ കടന്ന് എടിഎം കാര്‍ഡ് കവര്‍ന്ന കള്ളന്‍ ആ കാര്‍ഡുപയോഗിച്ച് 25,000 രൂപ പിന്‍വലിച്ചത് അവിടുന്ന് മോഷ്ടിച്ച പര്‍ദ ധരിച്ച്!

തിരൂരങ്ങാടി താഴെചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ ബാവയുടെ വീട്ടില്‍ കഴിഞ്ഞ ഏഴിന് മോഷണം നടന്നു.
വീട്ടില്‍ ആളില്ലായിരുന്നു. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, പര്‍ദ, ടീഷര്‍ട്ട് എന്നിവ നഷ്ടപ്പെട്ടു.
മോഷ്ടിക്കപ്പെട്ടവയില്‍ കാര്‍ഡും ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഉമ്മുഹബീബ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചു. അതിനായി കേരള ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മില്‍ നിന്നും 25000 രൂപ പിന്‍വലിച്ചതായി അറിഞ്ഞത്.
പരിശോധനയില്‍ കോട്ടയ്ക്കലിലുള്ള എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചത് എന്ന് മനസ്സിലായി. തുടര്‍ന്ന് ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്നു മോഷ്ടിച്ച പര്‍ദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
എടിഎം പിന്‍നമ്പര്‍, മോഷ്ടിച്ച ഫോണില്‍ നിന്നോ വസ്ത്രങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച പേപ്പറില്‍ നിന്നോ ലഭിച്ചതാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























