പൈപ്പ് ലൈന്‍ സ്ഥിരമായി പൊട്ടുന്ന സ്ഥലമായ എടത്വായില്‍ രാത്രിയില്‍ ജലവിഭവ മന്ത്രിയുടെ സന്ദര്‍ശനം

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈന്‍ പൊട്ടി സ്ഥിരമായി ചോര്‍ച്ച നടക്കുന്ന കേളമംഗലത്ത് ജലവിഭവമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സ്ഥലം സന്ദര്‍ശിച്ചത് ഇന്നലെ രാത്രി എട്ടിനായിരുന്നു. കുട്ടനാട്ടിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിടെയാണ് മന്ത്രി കേളമംഗലത്ത് എത്തിയത്.
പൊതുമരാമത്തിന്റെ അനുമതി വൈകിയതാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈന്‍ ചോര്‍ച്ച പരിഹരിക്കാനുള്ള നടപടി വൈകിയതെന്നാണ് ജലഅഥോറിറ്റി അധികൃതര്‍ പറയുന്നത്. അമ്പലപ്പുഴ-എടത്വ സംസ്ഥാന പാതയില്‍ ജംഗ്ഷനില്‍ ഒരു മാസത്തോളമായി പൊട്ടിക്കിടന്ന പൈപ്പുലൈന്‍ ചോര്‍ച്ചയാണ് പൊതുമരാമത്തിന്റെ അനുമതി വൈകിയതുമൂലം തടസപ്പെട്ട് കിടന്നത്.
കഴിഞ്ഞ 15ന് റോഡ് കുഴിക്കാന്‍ അനുമതി തേടി ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് എന്‍ജിനിയര്‍ പൊതുമരാമത്തിനെ സമീപിച്ചിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വ്യാഴാഴ്ചയാണ് അനുമതി നല്‍കിയത്. അനുമതി ലഭിച്ച ഉടന്‍ തന്നെ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പണി ആരംഭിക്കുകയായിരുന്നു.
സ്ഥിരമായി പൈപ്പുലൈന്‍ ചോര്‍ച്ച അനുഭവപ്പെടുന്ന കേളമംഗലം ജംഗ്ഷന്‍ മുതല്‍ കേളമംഗലം പാലം വരെയും, തകഴി ഫെഡറല്‍ ബാങ്ക് , റെയില്‍വേ ക്രോസ് റോഡിലും നിലവില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് പൈപ്പ് മാറ്റി ഇരുമ്പ്് പൈപ്പ് സ്ഥാപിക്കാനാണ് ജല അഥോറിറ്റിയുടെ തീരുമാനം. ഇതിന്റെ അനുമതികൂടി ലഭ്യമാക്കാനാണ് മന്ത്രിയെ സ്ഥലത്ത് എത്തിച്ചത്.
https://www.facebook.com/Malayalivartha


























