ഇടുക്കി കേന്ദ്രമാക്കിയുള്ള ലഹരികടത്തിലെ പ്രധാന കണ്ണിയായ കൗസല്യ ടോമി കുടുങ്ങി; കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആന്ധ്രയിലെ കഞ്ചാവ് കൃഷിക്കാരനെ തേടി പോലീസ്

ഇടുക്കി കേന്ദ്രമാക്കി ലഹരിക്കടത്തിന് നേതൃത്വം നല്‍കിയിരുന്ന ടോമി അലക്‌സ (കൗസല്യ ടോമിയെന്ന പേരില്‍ അറിയപ്പെട്ടിരുന്നു) കുടുങ്ങി. ആലുവ കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഒന്നേകാല്‍ കിലോ ഹഷീഷ് ഓയിലുമായി എക്‌സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശിയായ അജേഷിന്റെ വെളിപ്പെടുത്തലിലാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജിതമായിരുന്നെങ്കിലും കേരളം വിട്ട പ്രതി കള്ളനോട്ട് സംബന്ധിച്ച എന്‍ഐഎയുടെ അന്വേഷണത്തിലാണ് കുടുങ്ങിയത്. പ്രതിയെ പിന്നീട് ലഹരിക്കടത്ത് കേസില്‍ എന്‍ഐഎ എക്‌സൈസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 27-നാണ് ഹഷീഷ് ഓയിലുമായി അജേഷ് ആലുവയില്‍ പിടിയിലാകുന്നത്. എക്‌സൈസിന്റെ ചോദ്യം ചെയ്യലില്‍ ടോമിയാണ് സംഘത്തലവനെന്ന് വെളിപ്പെട്ടിരുന്നു.
എന്നാല്‍ അജേഷ് പിടിയിലായതറിഞ്ഞയുടനെ ഇയാള്‍ കേരളം വിട്ടു. എക്‌സൈസ്, പോലീസ് സംഘങ്ങള്‍ ഇയാള്‍ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
നേരത്തെ കള്ളനോട്ട് കേസില്‍ പ്രതിയായിരുന്ന ഇയാള്‍ക്കെതിരെയുള്ള എന്‍ഐഎയുടെ അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കിയിലെ ലഹരിമാഫിയ തലവനാണ് കൗസല്യ ടോമിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് വരെ കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ സ്വാധീനമുപയോഗിച്ച് കേസുകളില്‍നിന്നെല്ലാം ഇയാള്‍ തന്ത്രത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ലഹരിക്കടത്തില്‍ പ്രധാനിയായിരുന്നു ടോമി. ആന്ധ്രയില്‍ കഞ്ചാവ് കൃഷി നടത്തുന്ന ഇടുക്കി സ്വദേശിയുമായി സഹകരിച്ചാണ് ഇയാള്‍ ഹഷീഷ്, കഞ്ചാവ് എന്നിവ കടത്തി കേരളത്തില്‍ എത്തിച്ചിരുന്നത്.
ഇടുക്കി സ്വദേശിയായ ആന്ധ്രയിലെ കഞ്ചാവ് കൃഷി നടത്തിപ്പുകാരനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പിടിയിലായ ടോമിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















