Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേനല്‍ കഠിനമാകുന്നു... രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി വനം വകുപ്പിന്റെ ഉത്തരവ്

14 MARCH 2019 07:53 AM IST
മലയാളി വാര്‍ത്ത

ചൂട് കൂടുന്ന സാഹചര്യത്തില്‍ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിലുള്ള ആനയെഴുന്നള്ളിപ്പുകള്‍ പൂര്‍ണമായും വിലക്കി വനം വകുപ്പ്് ഉത്തരവിറക്കി. രാവിലെ 10നും വൈകീട്ട് മൂന്നരക്കും ഇടയില്‍ എഴുന്നള്ളിപ്പുകള്‍ പാടില്ലെന്ന മുന്‍ ഉത്തരവ് പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവ്.

രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ആനകളെ എഴുന്നള്ളിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളില്‍ നിര്‍ത്തുന്നതും ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നതും ചൂടിന് മാറ്റം വരുന്നതുവരെ നിരോധിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആന ഉടമകളെയും ഉത്സവ സംഘാടകരെയും ഇക്കാര്യം അറിയിക്കാനും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാനും ഉത്തരവ് നിര്‍ദേശിക്കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എഴുപതോളം ആനകളാണ് ഇടഞ്ഞോടിയത്. ആറ് പേര്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചു. ചൂടും വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളുമാണ് ആനയെ അക്രമകാരിയാക്കുന്നതെന്ന് ആന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (32 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (56 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends