Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുറത്താകാതിരിക്കാന്‍ കാലുപിടിത്തം... കേരള കോണ്‍ഗ്രസിന്റെ ലോകസഭാ സീറ്റില്‍ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി പി.ജെ. ജോസഫ്; കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്താക്കാതിരിക്കാന്‍ പൊരുതുന്നു

14 MARCH 2019 11:38 AM IST
മലയാളി വാര്‍ത്ത

പി ജെ ജോസഫിനെ കോണ്‍ഗ്രസ് പറ്റിച്ചു. കേരള കോണ്‍ഗ്രസിന്റെ ലോകസഭാ സീറ്റില്‍ ജോസഫിന് സ്ഥാനാര്‍ത്ഥിത്വം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയും സംഘവും പറ്റിച്ചത്. തിരുവനന്തപുരത്ത് നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് കൈമലര്‍ത്തുകയും ചെയ്തു. ന്യൂസ് 18 ചാനല്‍ നടത്തിയ സര്‍വേയില്‍ പിജെ ജോസഫിനെ പറഞ്ഞു പറ്റിച്ചത് കോണ്‍ഗ്രസാണെന്ന് 79 ശതമാനം പ്രേക്ഷകര്‍ പറഞ്ഞത് വെറുതെയല്ല.

കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റിക്ക് തലേന്ന് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയും പി ജെ ജോസഫും കൂടികാഴ്ച നടത്തിയിരുന്നു. കോട്ടയത്തിനു വേണ്ടിയുള്ള തന്ത്രങ്ങള്‍ ജോസഫിന് അഭ്യസിച്ച് നല്‍കുകയായിരുന്നു ചാണ്ടി.

അതിനിടെ മാണി കോട്ടയം സീറ്റ് നിരസിച്ചാല്‍ ഇടുക്കി സീറ്റ് തങ്ങള്‍ തരാമെന്നു പറഞ്ഞ് ജോസഫിനെ പ്രലോഭിപ്പിച്ചിരുന്ന കോണ്‍ഗ്രസിന് നിവ്യത്തിയില്ലാതായി . തിങ്കളാഴ്ച രാത്രി മാണി സീറ്റ് നിഷേധിച്ച വിവരം ജോസഫ് ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഇടുക്കി സീറ്റ് തനിക്ക് നല്‍കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. താനാണ് മാണിയെ ഇടത്തേക്ക് ചായാല്‍ അനുവദിക്കാത്തതെന്നും അതിനാല്‍ ഇടുക്കി സീറ്റ് തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ അത്തരമൊരു ആലോചന പോലും കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കുമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി കൈമലര്‍ത്തി.

ഉമ്മന്‍ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്ന പ്രമുഖപത്രം ജോസഫിന് വേണ്ടി രംഗത്തെത്തിയതും ശ്രദ്ധേയമായി ജോസഫിന്റെ ഇന്റര്‍വ്യൂ നല്‍കിയും കോണ്‍ഗ്രസ് നേതാക്കളുടെ അമര്‍ഷത്തിന്റെ വാര്‍ത്ത നല്‍കിയും മാണിഗ്രൂപ്പിനോടുള്ള കലിപ്പ് പത്രം പരസ്യമാക്കി. കോട്ടയത്ത് ജോസ് കെ. മാണിയുടെ ഭാര്യ സ്ഥാനാര്‍ത്ഥിമാകുമെന്ന വ്യാജ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചതും ഇതേ പത്രമാണ്. അതും ഉമ്മന്‍ ചാണ്ടിയുടെ കളിയായിരുന്നു. ഇത് ലക്ഷ്യമിട്ട് ചെന്നിത്തല മാണിയുടെ പക്ഷത്തേക്ക് തിരിഞ്ഞിട്ടുണ്ട്. വി ഡി സതീശന്‍ ചാഴികാടന് അനുകൂലമായി രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്.

കെ.എം മാണിയുടെ സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടന്‍ മോശമാണെന്നും ദുര്‍ബലനാണെന്നും തിരുവഞ്ചൂര്‍ രാധാക്യഷ്ണന്റെ സാന്നിധ്യത്തില്‍ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായതോടെയാണ് ചാഴികാടന്‍ ജയിക്കുമോ എന്ന് സംശയം കോട്ടയത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജോസ് കെ മാണി ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോട്ടയം കൈവിടില്ലെന്ന് കെ.എം. മാണിക്കറിയാം. കെ.എം മാണിയെ തൊട്ടാല്‍ വിവരമറിയും എന്ന് കേരള കോണ്‍ഗ്രസുകാര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends