മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂര്‍ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയില്‍ എത്തിയിരുന്നു.
1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 1987ല്‍ ചാലക്കുടിയില്‍ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്നും ജയിച്ചു. കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ്സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























