സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരിലും ഭര്‍തൃ വീട്ടുകാരുള്‍പ്പെടെ നിരന്തര പീഡനം; യുവതി പൊള്ളലേറ്റ് മരിച്ച സംഭവം.. ഭര്‍ത്താവ് അറസ്റ്റിൽ; സംഭവം ഇടുക്കിയിൽ

കഴിഞ്ഞ ഏഴാം തീയ്യതി ഉച്ചയോടെയാണ് മഹാലക്ഷ്മി ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ പേരിലും ഭര്‍തൃ വീട്ടുകാരുള്‍പ്പെടെ തന്നെ പീഡിപ്പിച്ചിരുന്നെന്ന് മരിക്കുന്നതിന് തൊട്ടുമുമ്ബ് യുവതി ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. ചൊക്കനാട് കൊളമാങ്കായില്‍ മുത്തുപ്പാണ്ടിയുടെ മകന്‍ ലിവിന്‍ കുമാര്‍ (24)നെയാണ് ഭാര്യ മഹാലക്ഷ്മി മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.ദേവികുളം എസ് ഐ ദിലീപ് കുമാറാണ് മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശാനുസരണം അറസ്റ്റ് ചെയ്തത്. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ച മരണത്തിന് കീഴടങ്ങി. ചേച്ചിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ലിവിന്‍ കുമാറിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha
























