മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്ന് രാവിലെയാണ് അന്ത്യം . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ്
അന്ത്യം. സംസ്കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ.
എട്ട്, ഒൻപത്, പത്ത് കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെയാണ് അവർ ഈ കാലയളവുകളിൽ പ്രതിനിധീകരിച്ചത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























