Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പും കാമുകിയുടെ ഭർത്താവിനോടും, ബന്ധുക്കളോടും തന്നെ ആശുപത്രിയിലെത്തിക്കാൻ കാല് പിടിച്ച് ജിബിൻ കരഞ്ഞു; പ്രതികളുടെ വെളിപ്പെടുത്തൽ ഇങ്ങനെ...

14 MARCH 2019 11:46 AM IST
മലയാളി വാര്‍ത്ത

കൊച്ചി കാക്കനാട് വെണ്ണല റോ‍ഡിൽ പാലച്ചുവടിന് സമീപം റോഡ‍രികിൽ ജിബിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി യുവാവിന് ബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ കരുതികൂട്ടി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണില്‍ നിന്നു തന്നെ മെസേജ് അയച്ചാണ് ജിബിനെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തി മതില്‍ ചാടികടന്ന ഉടനെ ജിബിനെ യുവതിയുടെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജിബിന്‍ തന്റെ ജീവനു വണ്ടി ഘാതകരോട് അവസാന നിമിഷവും യാചിച്ചു. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. രണ്ടര മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തിലായിരുന്നു ജിബിന്‍ കൊല്ലപ്പെടുന്നത്. വാരിയെല്ലുകള്‍ തകരുന്ന മര്‍ദ്ദനമായിരുന്നു ജിബിനേറ്റത്.

എന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ എന്തെങ്കിലും പറ്റിയതാണെന്നു പറഞ്ഞോളാമെന്നു ജിബിന്‍ മര്‍ദ്ദിക്കുന്നവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും മര്‍ദ്ദനം തുടരുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചു. വീടിനു പുറത്തു കൂടിയുള്ള ഗോവണിയില്‍ നിന്നും ചവിട്ടി താഴെയിട്ടായിരുന്നു മര്‍ദ്ദനം ആരംഭിക്കുന്നത്. ഗോവണി പടവുകളില്‍ തട്ടി താഴെ വീണ ജിബിനെ താഴത്തെ ഗ്രില്ലില്‍ പിടിച്ചു കെട്ടിയിട്ടു. വലിയ ചുറ്റിക, അരകല്ല് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു.

ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പോലീസിന്റെ സംശയമാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. 13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നു വിളിച്ചിട്ടു വന്നവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends