ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

എറണാകുളത്ത് പിറവത്തിനടുത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് അപകടമുണ്ടായത് . പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























