എസ്.ബി.ഐ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.െഎ) ബാങ്കിങ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നു. സേവനം എത്തിക്കുന്നത് 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും കാഴ്ചശേഷിയില്ലാത്തവര്‍ക്കുമാണ്.
തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കും. വിശദാംശങ്ങള്‍ bank.sbi വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കെ.വൈ.സി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഉപഭോക്താക്കളുടെ വീട്ടുപടിക്കലാണ് സേവനമെത്തിക്കുക.
അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുകയും ബാങ്ക് ശാഖയുടെ അഞ്ച് കി.മീറ്ററിനുള്ളില്‍ താമസിക്കുന്നതുമായ ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുക.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടിന് 100 രൂപയും ഇതര ഇടപാടുകള്‍ക്ക് 60 രൂപയുമാണ് ഫീസ്. ഇതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് ശാഖയില്‍ രജിസ്റ്റര്‍ ചെയ്യണം.
https://www.facebook.com/Malayalivartha

























