Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസഫിനെ നോട്ടമിട്ട് ബി.ജെ.പി; ഇടുക്കിയില്‍ പി.ജെ. ജോസഫ് മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി പിന്തുണ നല്‍കും; ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചത് ജോസഫിന്റെ കാര്യത്തിലെ തീരുമാനം കാത്ത്

16 MARCH 2019 11:24 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ഇടുക്കിയില്‍ പി.ജെ. ജോസഫ് മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി പിന്തുണ നല്‍കും. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചത് ജോസഫിന്റെ കാര്യത്തിലെ തീരുമാനം കാത്ത്. കോണ്‍ഗ്രസ് ചതിച്ചതോടെ പി.ജെ. ജോസഫ് എന്തുചെയ്യുമെന്നറിയാത്ത സ്ഥിതിയിലാണ് എല്ലാവരും. ഇതിനിടയില്‍ വാശിയുടെ പുറത്ത് നിയമസഭാംഗത്വം രാജിവച്ച് ജോസഫ് സ്വതന്ത്രനായി ഇടുക്കിയില്‍ മത്സരിക്കുമെന്ന വാര്‍ത്തയും വരുന്നുണ്ട്.

ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനാകുമോയെന്ന് നോക്കിയിരിക്കുകയാണ് ബി.ജെ.പി. ജോസഫ് അങ്ങനെ മത്സരിക്കാന്‍ തയാറായാല്‍ ബി.ജെ.പി അദ്ദേഹത്തിന് പിന്തുണ നല്‍കും. ഇതുവരെ ജോസഫുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെങ്കിലും ബി.ജെ.പി നേതൃത്വം ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കന്‍ ബി.ജെ.പിയില്‍ എത്തിയ സാഹചര്യത്തില്‍ ജോസഫിനെ കൂടി ഒപ്പം കൊണ്ടുവന്നാല്‍ അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കങ്ങള്‍ നടക്കുന്നത്.
ഇത്തരത്തിലുള്ള ആലോചന ബി.ജെ.പി കേന്ദ്രങ്ങളില്‍ നടക്കുന്നതുകൊണ്ടാണ് ഇന്നലയോ ഇന്നോ നടത്താന്‍ തീരുമാനിച്ചിരുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവര്‍ മാറ്റിവച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്രഖ്യാപനം തിങ്കളാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ ജോസഫ് ഒരു നിലപാട് സ്വീകരിക്കുമെന്നാണ് അവരുടെ കണക്കുകുട്ടല്‍.
ഇടുക്കി സീറ്റ് നല്‍കാമെന്ന് വ്യാാേഹിപ്പിച്ചശേഷം കോണ്‍ഗ്രസ് ചതിച്ചുവെന്ന ഒരു വികാരം ഇപ്പോള്‍ ജോസഫിനുണ്ട്. കഴിഞ്ഞദിവസം ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കാമെന്ന തരത്തില്‍ സംസാരിച്ചിട്ട് ഇന്നലെ കോണ്‍ഗ്രസ് കരണം മറിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. അതുകൊണ്ടുതന്നെ ഇനി കോണ്‍ഗ്രസിനെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ജോസഫ്. ഇടതുമുന്നണിയിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല. ഇനിയൂം കോണ്‍ഗ്രസിനെ വിശ്വസിച്ച് ഒപ്പം നിന്നാല്‍ ഒന്നുമല്ലാതായിതീരുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പൊതു നിലപാട്.
സീറ്റ് വിഷയം ഇത്രയൂം വഷളാക്കിയത് തന്നെ കോണ്‍ഗ്രസാണെന്നാണ് അവരുടെ അഭിപ്രായം വെറുതെയിരുന്ന ജോസഫിനെ ഇളക്കിവിട്ട് സീറ്റിന് വേണ്ടി വാശിപിടിപ്പിച്ചിട്ട് അവകാശം കുഴിയിലിറക്കിയെന്നാണ് പരാതി. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. എന്നാല്‍ ശരിയാക്കാമെന്ന് പറഞ്ഞ് വീണ്ടും അവര്‍ ചതിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സ്വതന്ത്രനായി ജോസഫ് ഇടുക്കിയില്‍ മത്സരിക്കണമെന്ന വികാരമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്‌ജോസഫാണ്.
ജോസഫ് മത്സരിക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് ലോട്ടറി കിട്ടിയതുപോലെയാണെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഇപ്പോള്‍ തന്നെ പി.സി. തോമസ് ഒപ്പമുണ്ട്. പി.ജെ. ജോസഫുകൂടി വന്നാല്‍ ക്രിസ്തീയവിഭാഗങ്ങളെ ഒപ്പം കൊണ്ടുവരാമെന്നും അവര്‍ കണക്കുകൂട്ടന്നു. എന്തായാലും മുസ്ലീം ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം ക്രിസ്തീയവിഭാഗങ്ങളില്‍ കടന്നുകയറാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഈ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സ്വാധീനമുറപ്പിക്കാതെ കേരളത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ബി.ജെ.പിക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് കുറേക്കാലമായി ബി.ജെ.പി ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തിലൂടെ ഹിന്ദുസമുദായങ്ങളില്‍ ധ്രുവീകരണമുണ്ടാക്കിയിട്ടുണ്ട്. ഇനി ക്രിസ്തീയ സഭകളുടെ പിന്തുണകൂടി ലഭിച്ചാല്‍ കേരളത്തില്‍ സീറ്റുനേടാമെന്ന നിലയിലാണ് അവര്‍. അതിനാണ് ആദ്യം അല്‍ഫോണ്‍സ് കണ്ണന്താനാത്തെ ഒപ്പം കൂട്ടിയത്. കേരളത്തില്‍ ഒരു സ്വാീധനവും ചെലുത്താന്‍ കഴിയില്ലെങ്കിലും ടോംവടക്കനെ പിടിച്ചെടുത്തതും ഇതേ ലക്ഷ്യം വച്ചാണ്. നേരത്തെതനെ് പി.സി. തോമസ് ഒപ്പമുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫുകൂടി വന്നാല്‍ ലക്ഷ്യം നിറവേറ്റാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ജോസഫിന് സമുദായത്തിലും മറ്റുമുള്ള സ്വാധീനവും ഗുണകരമാകുമെന്നും അവര്‍ വിലയിരുത്തുന്നു.
ഇടുക്കിയില്‍ ജോസഫ് മത്സരിച്ചാല്‍ ജോസഫിന്റെ സ്വാധീനവും തങ്ങളുടെയും ബി.ഡി.ജെ.എസിന്റെയൂം ശക്തിയും ഉപയോഗിച്ച് ശക്തമായ മത്സരം കാഴ്ചവയ്ക്കാമെന്നും അതിലൂടെ വിജയിച്ചുകയറാമെന്നും കണക്കുകൂട്ടലുണ്ട്. വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇതുപയോഗിച്ച് കോണ്‍ഗ്രസില്‍ നിന്നും കേരള കോണ്‍ഗ്രസുകളില്‍ നിന്നും നല്ലൊരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് ശക്തമാകാമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്. ഇതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടിയിരിക്കുന്നതിന്റെ കാരണവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (23 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (35 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (45 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends