Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ മന്ത്രിയാകുമെന്ന പരോക്ഷ സൂചന നല്‍കി കെ.മുരളീധരന്‍ എംഎല്‍എ

16 MARCH 2019 12:27 PM IST
മലയാളി വാര്‍ത്ത

കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ മന്ത്രിയാകുമെന്ന പരോക്ഷ സൂചന നല്‍കി കെ.മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷനിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരന്റെ പ്രഖ്യാപനം. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പേ തിരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ അസംബ്ലി നിയോജമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.മുരളീധരന്‍ നടത്തിയ ഈ പ്രഖ്യാപനത്തെ കൈയടിയോടെയാണ് സദസ് എതിരേറ്റത്.

പരാജയഭീതിമൂലമാണ് ആര്‍എസ്പി നേതാവായ എന്‍.കെ പ്രേമചന്ദ്രനെ സിപിഎം സംഘിയാക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അപകീര്‍ത്തിപെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാകാനുമാണ് സംഘിവല്‍ക്കരണമെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രന്റെ പ്രതികരണം.തീപാറും പോരാട്ടം നടക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. സിപിഎമ്മിന്റെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (29 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (41 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (51 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends