Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുരളി തുമ്മാരു കുടിയുടേത് വിശ്വാസ വഞ്ചന ; യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ഭാര്യയുടെ ആരോപണം

16 MARCH 2019 12:45 PM IST
മലയാളി വാര്‍ത്ത

യു എന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ഭാര്യയുടെ ആരോപണം. വിവാഹ മോചന കേസ് ഫയല്‍ ചെയ്‌തെങ്കിലും മുരളി സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇടപ്പള്ളി സ്വദേശിനിയായ അമ്പിളി ചക്കിങ്കല്‍ ആരോപിക്കുന്നു. അതേസമയം വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാമെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുരളി ഇപ്പോഴും ആദ്യ ഭാര്യയായി ബന്ധം തുടരുന്നുണ്ട്. പൊതുജനമധ്യത്തില്‍ അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി പറയുന്നു. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിച്ചു. ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി കോടതി നടപടികളുമായി സഹകരിക്കുന്നില്ല.

വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജറായിരുന്ന തന്റെ ഔദ്യോഗിക ജീവിതം വിവാഹത്തോടെ അവസാനിപ്പിച്ചതായും അവര്‍ പറഞ്ഞു. വിവാഹിതരായതിന്റെ രേഖകളും മുരളി തുമ്മാരുകുടിയുമായുള്ള ഇമെയില്‍ സംഭാഷണങ്ങളുമടക്കം തെളിവുകള്‍ നിരത്തിയായിരുന്നു വാര്‍ത്തസമ്മേളനം.

അതേസമയം അമ്പിളി ഭാര്യയാണെന്നും തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നു വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുരളി തുമ്മാരുകുടി പ്രതികരിച്ചു. ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്. വ്യക്തിജീവിതം എന്നത് അനവധി ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്ത് പറഞ്ഞാലും ആരെങ്കിലും ഒക്കെ മുറിപ്പെടും. അതൊക്കെ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. ഒന്നുമാത്രം പറയാം, വായനക്കാരുടെ മുന്നിലോ സമൂഹത്തിന് മുന്നിലോ തലകുനിച്ച് നില്‍ക്കേണ്ട ഒരു ആവശ്യവുമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന മുറക്ക് എഴുതാം. വരും ദിവസങ്ങളില്‍ ലൈവായി ഫേസ്ബുക്കിലെത്തി ആക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (29 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (41 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (51 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends