സംസ്ഥാനം പൊള്ളുന്നു... പാടത്ത് പണിയെടുക്കവെ സൂര്യാഘാതമേറ്റ് 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

വയലില്‍ പണിയെടുക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഡാലുമുഖം മാട്ടാംകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ സുനു കുഴഞ്ഞു വീണു മരിച്ചതാണ് ആദ്യ സംഭവം. സുനു ജോലിസ്ഥലത്ത് ഒറ്റയ്ക്കായിരുന്നു. ഉച്ചതിരിഞ്ഞ് ജോലിക്കിറങ്ങിയ സുനുവിനെ രണ്ടു മണിക്കൂറിനു ശേഷം വയലിലെ ചേറില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് തിരുവനന്തപുരം മണക്കാട് മല്ലിയിടം റോഡരികത്തുവീട്ടില്‍ ആര്‍ തങ്കപ്പനെ മഞ്ചംകോടിനു സമീപം തേവരുകോണത്തെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത വെയിലില്‍ ജോലി ചെയ്തതു മൂലമുള്ള ആഘാതമാകാമെന്നു സംശയമുണ്ട്.
https://www.facebook.com/Malayalivartha


























