Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടിയുടെ പക്കല്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ ഒരു കോടി വിലവരുന്ന 916 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും ആഭരണങ്ങളും കണ്ടെടുത്തു; തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

16 MARCH 2019 01:15 PM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയശേഷം തിരികെ ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവര്‍. സാധാരണരീതിയില്‍ ഇവരെ ചെന്നൈയിലാണ് കസ്റ്റംസ് പരിശോധിക്കേണ്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തു വെച്ച്‌ പരിശോധിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ഇതേവിധത്തില്‍ കയറുന്ന കൂട്ടാളികള്‍ക്കാണ് ഇവര്‍ സ്വര്‍ണം കൈമാറുക.

ആഭ്യന്തരയാത്രയായതിനാല്‍ ഇവരെ കസ്റ്റംസ് പരിശോധിക്കാറില്ല. അറയില്‍ മമ്മൂട്ടിയുടെ പക്കല്‍നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ 916 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ ബിസ്‌ക്കറ്റുകളും ആഭരണങ്ങളും കണ്ടെടുത്തു. അബ്ദുള്‍ ഗഫൂറിന്റെ അടിവസ്ത്രത്തിനുള്ളില്‍ വെള്ളിപൂശിയ 1.7 കിലോ വരുന്ന ആഭരണങ്ങളാണ് ഒളിപ്പിച്ചിരുന്നത്. ഇയാളുടെ സുഹൃത്തുകൂടിയായ മൊയ്ദീന്‍ നൈനാ മുഹമ്മദില്‍നിന്ന് കുഴല്‍ രൂപത്തിലാക്കിയ അരക്കിലോ സ്വര്‍ണവും കണ്ടെടുത്തു. 250 ഗ്രാം വീതമുള്ള സ്വര്‍ണം കുഴല്‍ രൂപത്തിലാക്കിയശേഷം കറുത്ത കടലാസില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ വെക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 3.1 കിലോ സ്വര്‍ണവുമായാണ് മൂന്നുയാത്രക്കാരെ വിമാനത്താവളത്തില്‍ പിടികൂടിയത്.

കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന്‍ നൈനാ മുഹമ്മദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. അറയില്‍ മമ്മൂട്ടി, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റുചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (30 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (42 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (52 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends