Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല സമരത്തിലൂടെ ബി.ജെ.പിയുടെ കരുത്ത് കാട്ടിയ നേതാവ് കെ.സുരേന്ദ്രനെ ഒതുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പി.കെ കൃഷ്ണദാസും അടക്കമുള്ളവര്‍ ചരട് വലിക്കുന്നെന്ന്

16 MARCH 2019 02:49 PM IST
മലയാളി വാര്‍ത്ത

ശബരിമല സമരത്തിലൂടെ ബി.ജെ.പിയുടെ കരുത്ത് കാട്ടിയ നേതാവ് കെ.സുരേന്ദ്രനെ ഒതുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പി.കെ കൃഷ്ണദാസും അടക്കമുള്ളവര്‍ ചരട് വലിക്കുന്നെന്ന് ആരോപണം. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ പിന്തുണയുള്ള നേതാവാണ് സുരേന്ദ്രന്‍. ശബരിമല സമരത്തിനായി ജയിലില്‍ കിടന്ന ഏക ബി.ജെ.പി സംസ്ഥാന നേതാവാണ് സുരേന്ദ്രന്‍. അതിന്റെ പേരില്‍ മറ്റ് കേസുകളില്‍ കുടുക്കി പിണറായി സര്‍ക്കാര്‍ വേട്ടയാടുകയും ചെയ്തു. അങ്ങനെ സംസ്ഥാനത്തുടനീളം സുരേന്ദ്രന്റെ ഇമേജ് വര്‍ദ്ധിച്ചു. അത് മറ്റ് പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല. വി. മുരളീധരനൊപ്പം നില്‍ക്കുന്നു എന്നതാണ് ഇവര്‍ക്ക് സുരേന്ദ്രനോടുള്ള പ്രധാന കലിപ്പിന് കാരണം.

തൃശൂരോ, പത്തനംതിട്ടയോ മത്സരിക്കണമെന്നാണ് സുരേന്ദ്രന്റെ ആഗ്രഹം. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താഴേ തട്ടിലെ നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡന്റും മറ്റ് ചില നേതാക്കളും മണ്ഡലങ്ങളിലൂടെ നടത്തിയ യാത്രയില്‍ സുരേന്ദ്രന് തൃശൂരില്‍ മാത്രമേ വിജയസാധ്യതയുള്ളെന്നാണ് വിലയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനത്തെയോ, സുരേന്ദ്രനെയോ മത്സരിപ്പിക്കണമെന്നാണ് ആദ്യം ജില്ലാനേതൃത്വം ആവശ്യപ്പെട്ടത്. സി. ദിവകരന്‍ കൂടി കളത്തിലിറങ്ങിയതോടെയാണ് സുരേന്ദ്രനേക്കാള്‍ കരുത്തനായ കുമ്മനം വേണമെന്ന് വാശിപിടിച്ചത്. തൃശൂരില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ പ്രസിഡന്റ് നാഗേഷ് ആദ്യമേ സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ശ്രീധരന്‍ പിള്ള നീക്കം നടത്തിയത്.

തുഷാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ മത്സരിക്കണ്ടെന്നാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുള്ളത്. ആ സ്ഥിതിക്ക് സുരേന്ദ്രനെ തൃശൂരില്‍ സീറ്റ് കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് കെ.സുരേന്ദ്രന് ആഗ്രഹമുണ്ടെങ്കിലും അത് വിജയിക്കില്ല. കാരണം ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമാണ്. ഹിന്ദുക്കളില്‍ എന്‍.എസ്.എസും കെ.പി.എം.എസുമാണ് ശക്തം. അവരുടെ വോട്ട് സുരേന്ദ്രന്റെ പെട്ടിയില്‍ വീഴാനുള്ള സാധ്യത കുറവാണ്. പക്ഷെ, പ്രവര്‍ത്തകരുടെ വികാരം സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ്. യുവതീപ്രവേശനത്തിനെതിരെ സര്‍ക്കാരിനെതിരെ പരസ്യമായി പോരിനിറങ്ങിയത് സുരേന്ദ്രനാണെന്ന് പത്തനംതിട്ടയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു.

അതിന്റെ പേരില്‍ സുരേന്ദ്രന്‍ ഒരു മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ മുമ്പുണ്ടായിരുന്ന കേസുകളെല്ലാം എല്‍.ഡി.എഫ് സര്‍ക്കാര്‍ കുത്തിപ്പൊക്കി. നെയ്യാറ്റിന്‍കര മുതല്‍ കണ്ണൂര്‍ വരെയുള്ള കോടതികളില്‍ സുരേന്ദ്രനെയും കൊണ്ട് പൊലീസ് ഓടിനടന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു ദിവസമെങ്കിലും അടയ്ക്കാന്‍ നോക്കി. കൊട്ടാരക്കര സബ്ജയിലില്‍ അടച്ച് ആഴ്ചകള്‍ കഴിഞ്ഞാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കാണാന്‍ പോയത്. അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണ് സുരേന്ദ്രന് ജനപിന്തുണയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (30 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (42 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (52 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends