Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും

16 MARCH 2019 04:32 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള പ്രമുഖ നേതാക്കളില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക  ഉടന്‍ പ്രഖ്യാപിക്കും. മത്സരിക്കാനില്ലെന്ന ശക്തമായ നിലപാടെടുത്ത ഉമ്മന്‍ചാണ്ടിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അതൃപ്തിയുണ്ടെന്ന് അറിയുന്നു. ഇതേ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടും അദ്ദേഹം പോയില്ല.

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിച്ചു. കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കെ.സി വയനാട് മത്സരിക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും ഡല്‍ഹിയിലെ തിരക്ക് കാരണം ആലപ്പുഴയില്‍ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് ദുര്‍വ്യാഖ്യാനം ചെയ്യുമെന്നതിനാലാണ് ആ തീരുമാനവും ഉപേക്ഷിച്ചത്.

മത്സരിക്കാനില്ലെന്നും കേരള രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹമെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് നിലപാട് അറിയിച്ചതയാണ് വിവരം. ഉമ്മന്‍ചാണ്ടി കേരളത്തിലാണ് കേന്ദ്രീകരിക്കുന്നതെന്ന് ചെന്നിത്തലയും വ്യക്തമാക്കി. മിടുക്കന്‍മാരും ചുടുക്കന്‍മാരും പട്ടികയില്‍ ഇടംനേടുമെന്ന് മുല്ലപ്പള്ളിയും അറിയിച്ചു. ഇടുക്കിയും വയനാടും അടക്കമുള്ള സീറ്റുകളില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതെങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം വൈകുന്നേരം ആറരയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റുകളില്‍ എം.പിമാര്‍ തന്നെ മത്സരിക്കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എറണാകുളത്ത് ഹൈബിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ്് അന്തിമതീരുമാനം എടുക്കും.

തിരുവനന്തപുരത്ത് ശശി തരൂരും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും പ്രചരണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്കും നല്ല വിജയസാധ്യതയുണ്ട്. പത്തനംതിട്ടയില്‍ സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയെ മാറ്റണമെന്ന് ഡി.സി.സി അടക്കം ആവശ്യപ്പെട്ടിട്ടണ്ട്്. പി.ജെ കുര്യനും സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. അതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ആലപ്പുഴയില്‍ കെ.സി കളമൊഴിഞ്ഞതോടെ ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ചേക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്്‌ലിം ആയത് കൊണ്ട് അതിനുള്ള സാധ്യത കൂടുതലാണ്. തൃശൂരില്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടിയില്‍ ബെന്നിബഹാനും കെ.പി ധനപാലനും അടക്കം പട്ടികയിലുണ്ട്. ബെന്നിക്കാണ് കൂടുതല്‍ സാധ്യത.

കോഴിക്കോട് സിറ്റിംഗ് എം.പി എം.കെ രാഘവന്‍ വീണ്ടും അങ്കത്തിനിറങ്ങും. ആറ്റിങ്ങലില്‍ കോന്നി എം.എല്‍.എ അടൂര്‍പ്രകാശായിരിക്കും എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. പാലക്കാട് വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പില്‍ എം.എല്‍.എയും മത്സരിക്കുമെന്ന് കാട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ശ്രീകണ്ഠനാണ് സാധ്യത കൂടുതല്‍. ആലത്തൂരില്‍ രമ്യാ ഹരിദാസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇടുക്കിയില്‍ ഡീന്‍കുര്യാക്കോസിനെ നിര്‍ത്തണമെന്ന് എ ഗ്രൂപ്പും വാഴയ്ക്കന് വേണമെന്ന് ഐ ഗ്രൂപ്പും കട്ടയ്ക്ക് നില്‍ക്കുന്നു. കാസര്‍കോട് സുബ്ബയ്യ റായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. പി.സി വിഷ്ണുനാഥിന് സീറ്റ് കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയുന്നു. വയനാട് ടി.സിദ്ധിഖിനെ നിര്‍ത്തണോ എന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു...

വടകരയില്‍ സിറ്റിംഗ് എം.പി മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ആരാകും അങ്കം കുറിക്കുക, പാര്‍ട്ടിക്കാര്‍ക്ക് പോലും എത്തുംപിടിയുമില്ല. കണ്ണൂരില്‍ കെ.സുധാകരനല്ലാതെ മറ്റാരുമില്ല. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (2 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (37 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (49 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (59 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends