Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉച്ചയ്ക്ക് കഴിക്കാൻ തന്ന കഞ്ഞിയിൽ വരെ തുപ്പിയിട്ടു; ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കൽപ്പിക്കാൻ പോലും വയ്യ, എന്നിട്ടും ഇപ്പോഴും ചിലർ കളിയാക്കി വിളിക്കാറുണ്ട് പ്രേതം, ഭൂതം എന്നൊക്കെ... ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന രോഗാവസ്ഥ ബാധിച്ച തൃശൂർ സ്വദേശിനിയായ യുവതിയെ സമൂഹം എന്തിനാണ് അകറ്റി നിർത്തുന്നത്? കരളലിയിക്കുന്ന ഒരു ജീവിത കഥ...

16 MARCH 2019 04:42 PM IST
മലയാളി വാര്‍ത്ത

അപൂര്‍വ രോഗം ബാധിച്ച് ചെറുപ്പം മുതല്‍ നരകതുല്യമായ വേദന അനുഭവിച്ച് ജീവിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ പ്രീതി. സ്വന്തം രൂപമാണ് ഇവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എന്ന് ചുറ്റുമുള്ള ചിലര്‍ അവരോട് പറയുന്നു. ഒന്നും വേണ്ട മനുഷ്യനായിട്ട് കണ്ടാല്‍ മതിയെന്ന് തൊഴുകയ്യോടെ പ്രീതി പറയുന്നു. സാമൂഹികപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ ജീവിതം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. 

'സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എന്നെ ആരും കൂടെ കൂട്ടില്ല. ഒറ്റക്കാണ് ഞാന്‍ നടക്കുക. ഉച്ചയ്ക്ക് കഴിക്കാന്‍ തന്ന കഞ്ഞിയില്‍ വരെ തുപ്പിയിട്ടു ഒരാള്‍. അത്തരത്തില്‍ ഒട്ടേറെ അവഗണനകള്‍. പ്രേതം, ഭൂതം എന്നൊക്കെ ഇപ്പോഴും ചിലര്‍ കളിയാക്കി വിളിക്കാറുണ്ട്. അമ്മയും സഹോദരനുമാണ് ആകെ ഉള്ളത്. അവന്‍ ജോലിക്ക് പോയി കിട്ടുന്ന നിസാര ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. എന്റെ ഈ രൂപം കാരണം ഒരു കടയില്‍ പോലും എന്നെ ജോലിക്ക് നിര്‍ത്തുന്നില്ല.. ' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പ്രീതി പൊട്ടിക്കരഞ്ഞു.

ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദനയാണ് പ്രീതി അനുഭവിക്കുന്നത്. ചികില്‍സിച്ചാല്‍ രോഗം മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ ഇതിനാവശ്യമായ പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് മറ്റുമാര്‍ഗങ്ങളൊന്നുമില്ല.

സുഷാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

സോഷ്യല്‍ മീഡിയ അതൊരു ഭാഗ്യ നിര്‍ഭാഗ്യ ങ്ങളുടെ വേദിയാണ്.

ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങള്‍ .. 30 വയസ്സുകാരിയുടെ മനസ്സില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ഉണ്ടാകും ... എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവര്‍ ചെറുതായി ഒന്ന് കനിഞ്ഞാല്‍ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും .... 

പ്രീതി ,30 വയസ്സുള്ള തൃശ്ശൂര്‍കാരി.. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കല്‍പ്പിക്കാന്‍ പോലും വയ്യ ചൂട് കൂടുമ്പോള്‍ ശരീരം വിണ്ടു കീറും, അതിനാല്‍ കൂടുതല്‍ സമയവും ബാത്‌റൂമില്‍ കേറി ശരീരത്തില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കും... 

പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്. 

വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാര്‍ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാല്‍ കൂടില്ല. 

കൂടെ ഉണ്ടാകണം നമ്മള്‍ 

Address

Preethi.K.V, Karuvankunnath.H Pangarappilly P.O

Chelakkara, Thrissur Dist,

Kerala.

Account Details

Preethi. Kv

A/C No: 38326191119

IFSC CODE: SBIN0012891

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (2 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (37 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (49 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (59 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends