ന്യൂസിലന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവയ്പ്പ്; കൊല്ലപ്പെട്ട നാൽപ്പത്തിയൊൻപതുപേർക്കിടയിൽ തൃശൂർ സ്വദേശിനിയും

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്ലിം മോസ്കുകളില്‍ തീവ്രവാദി നടത്തിയ വെടിവയ്പില്‍ മരിച്ചവരില്‍ മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ കരിപ്പാക്കുളം (25) ആണ് മരിച്ചത്. വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റിരുന്നു. ഭര്‍ത്താവിനൊപ്പം ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് യുവതി മരിച്ചതായി വിവരം പുറത്തുവന്നത്.
മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ് ആന്‍സി. അബ്ദുല്‍ നാസര്‍ സുരക്ഷിതനാണ്. ആന്‍സിക്കു പരിക്കേറ്റതായി ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എം.ടെക് വിദ്യാര്‍ഥിനിയാണ് ആന്‍സി. അബ്ദുല്‍ നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. അഞ്ച് ഇന്ത്യക്കാരാണ് ഇതോടെ ആക്രമണത്തില്‍ മരിച്ചത്. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും സമീപത്തെ ലിന്‍വുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കില്‍ എട്ടു പേരുമാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























