Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാഞ്ചാനായി ബിജെപി... സോണിയയുടെ വലംകൈയ്യായ കെ.വി. തോമസിനെ പാട്ടിലാക്കാന്‍ മോഡി വലവിരിച്ചു കഴിഞ്ഞു; ക്രിസ്ത്യന്‍ വിഭാഗത്തിലെ ശക്തനായ കെ.വി. തോമസിന് അര്‍ഹമായ സ്ഥാനം നല്‍കി കൊണ്ടു വന്നാല്‍ ടോം വടക്കനെക്കാളും പ്രയോജനം ലഭിക്കുമെന്ന് വിലയിരുത്തല്‍

17 MARCH 2019 09:15 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് വക്താവ് ടോം വടക്കനെ ബിജെപിയിലെത്തിച്ചതിന്റെ ഞെട്ടിപ്പ് മാറും മുമ്പേ ബിജെപിയുടെ കൈകളിലായി എറണാകുളം എപിയായ കെ.വി. തോമസ്. പ്രായാധിക്യം കാരണം സീറ്റ് നിഷേധിച്ചതോടെ കെ.വി. തോമസിനെ പൊക്കാന്‍ മോഡി ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടോം വടക്കന് കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും തോമസിന് ക്രിസ്ത്യന്‍ സഭയില്‍ വലിയ സ്വാധീനമാണുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കെവിയെ കിട്ടിയാല്‍ വലിയ നേട്ടാമാകുമെന്നാണ് ബിജെപി കരുതുന്നത്.

അതേസമയം കെവി തോമസിനെ ബിജെപി കൊണ്ടു പോകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കേരളത്തിലെ തല മുതിര്‍ന്ന നേതാവായ തോമസ് അതിനു നില്‍ക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍. തോമസിനെ കുറിച്ച് അങ്ങനെ ചിന്തിക്കുന്നതു പോലും ശരിയല്ലെന്നാണ് യുഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രതികരിച്ചത്.

പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമോ എന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ തോമസിനോട് ചോദിച്ചപ്പോള്‍ ഇല്ലായെന്ന വ്യക്തമായ മറുപടി ഉണ്ടായില്ല. അതാണ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കെവി തോമസ് ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം പുകഴ്ത്തി എന്നതായിരുന്നു അതിനു കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പ്രസംഗത്തിന്റെ സാഹചര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരിച്ച് അന്ന് വിവാദങ്ങളില്‍ നിന്ന് കെ വി തോമസ് പുറത്തു കടന്നു.

കെ വി തോമസ് പാര്‍ട്ടിയിലേക്ക് വരുമെന്ന് പ്രചരിപ്പിക്കാന്‍ ബിജെപിയില്‍ നിന്നും ചില ഘട്ടങ്ങളില്‍ ശ്രമമുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് പല പ്രമുഖരെയും ലക്ഷ്യമിട്ടപ്പോള്‍ അതിലൊരാള്‍ കെ വി തോമസാണെന്നും ബിജെപി നേതാക്കള്‍ രഹസ്യമായി പറഞ്ഞു നടന്നിരുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും പരസ്യമായി പറയാന്‍ തയ്യാറായിരുന്നില്ല, തോമിസിനെ എത്രയും വേഗം പാര്‍ട്ടിക്കുള്ളില്‍ സെറ്റില്‍ ചെയ്യാനുള്ള നീക്കം ഹൈക്കമാന്‍ഡില്‍ നിന്ന് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം എറണാകുളത്ത് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിലുള്ള പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് കെ.വി. തോമസ് രംഗത്തെത്തിക്കഴിഞ്ഞു. സിറ്റിങ് എം.പി.മാരില്‍ തനിക്കുമാത്രം എന്താണ് അയോഗ്യതയെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം ചോദിച്ചു.

പാര്‍ട്ടിയുടെ തീരുമാനത്തില്‍ താന്‍ നടുക്കത്തിലാണ്. ഭാവികാര്യങ്ങള്‍ അടുപ്പമുള്ളവരുമായും അനുയായികളുമായും ആലോചിച്ചു തീരുമാനിക്കും. ബി.ജെ.പി.യിലേക്കു പോവുമോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ബി.ജെ.പി.യും സി.പി.എമ്മും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും തനിക്കു സുഹൃത്തുക്കളുണ്ടെന്നായിരുന്നു മറുപടി.

'മുതിര്‍ന്ന നേതാക്കളുമായൊക്കെ ആശയവിനിയമം നടത്തിയിരുന്നു. ആരും സ്ഥാനാര്‍ഥിത്വം ഇല്ലെന്നു പറഞ്ഞില്ല. ഒടുവില്‍ തീരുമാനം അറിഞ്ഞപ്പോള്‍ ഞാന്‍ നടുങ്ങി. സാധാരണ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാവും. ഞാന്‍ ഡല്‍ഹിരാഷ്ട്രീയം വിട്ടു പോവില്ല. കൊച്ചിയിലും എറണാകുളത്തും കൊച്ചുഗ്രാമമായ കുമ്പളങ്ങിയിലുമൊക്കെയായി ജനങ്ങള്‍ക്കൊപ്പം ഉണ്ടാവും. ആരോടും പരിഭവമില്ല. ആരെങ്കിലും വഞ്ചിച്ചതായി കരുതുന്നുമില്ല' അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടാന്‍ കാരണമെന്നുചോദിച്ചപ്പോള്‍ താന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടുള്ള ആളല്ലെന്നായിരുന്നു മറുപടി. മണ്ഡലത്തില്‍ താന്‍ തുടങ്ങിവെച്ച ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. അതൊന്നും പാതിവഴിയില്‍ ഉപേക്ഷിക്കാനാവില്ല. താന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാവുമെന്നും കെ.വി. തോമസ് പറഞ്ഞു.

അതേസമയം എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോഡിിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍ പറഞ്ഞു.

'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തില്‍ മോദി ആരാധനയുടെ പേരില്‍ പുറത്ത് വരും. പലര്‍ക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും' അദ്ദേഹം പറഞ്ഞു.

സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡന്‍ എം.എല്‍.എയെയാണ് കോണ്‍ഗ്രസ് എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ കെ.വി. തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

'താനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസിന് തന്നോട് നീതി കാണിക്കാമായിരുന്നു. എന്ത് തെറ്റ് ചെയ്തുവെന്നോ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നോ അറിയില്ല. പ്രായമായത് തെറ്റല്ല. തന്നെ കറിവേപ്പില പോലെ വലിച്ചെറിയാന്‍ ആര്‍ക്കും സാധിക്കില്ല. പൊതുപ്രവര്‍ത്തനവുമായി ജനങ്ങളോടൊപ്പം മുന്നോട്ട് പോകും എന്നായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (5 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (11 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (46 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (58 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends