Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാറി മാറി ഞങ്ങളെല്ലാവരും അവനെ ഇവിടെവച്ച്‌ ഇടിച്ചു... പക തീരുംവരെ ക്രൂരമായ പീഡനം; ഒടുവിൽ തേങ്ങയെടുത്ത് തലയ്ക്കടിച്ച് മരണം ഉറപ്പ് വരുത്തി... അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ച്‌ കൊടുത്തു; അനന്തു കൊലക്കേസില്‍ തെളിവെടുപ്പില്‍ യാതൊരു കൂസലുമില്ലാതെ പ്രതികള്‍

17 MARCH 2019 12:28 PM IST
മലയാളി വാര്‍ത്ത

കരമന കൈമനത്ത് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കൊഞ്ചിറവിള സ്വദേശി അനന്തുവിന്‍റെ കൊലപാതകത്തിൽ തെളിവെടുപ്പിനായി പ്രതികളെ കൊലാപതകം നടത്തിയ കൈമനത്തെ ആളൊഴിഞ്ഞ തോട്ടത്തില്‍ എത്തിച്ചു. ഇവിടെ വെച്ച്‌ പ്രതികളുടെ വാക്കുകേട്ട് പോലീസ് പോലും ഞെട്ടി. 'ഞങ്ങളെല്ലാവരും അവനെ ഇവിടെവച്ച്‌ ഇടിച്ചു. തേങ്ങയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു'.- യാതൊരു കൂസലുമില്ലാതെ പ്രതികള്‍ പോലീസിനോട് പറഞ്ഞു. തങ്ങള്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷമാണ് കൃത്യം നടത്തിയതെന്നും പ്രതികള്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വിഷ്ണുരാജ്, വിനീഷ്‌രാജ്, ഹരിലാല്‍, വിജയരാജ്, അഖില്‍, അനീഷ് എന്നിങ്ങനെ ആറ് പേരെയാണ് പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതികള്‍ സ്ഥിരമായി ഒത്തുകൂടുന്നത് ഇവിടെയാണ്. അനന്തുവിനെ ഇവിടെ എത്തിച്ചശേഷം എങ്ങനെയാണ് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതെന്ന കാര്യം പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലോ വിഷമമോ ഇല്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റവും പ്രതികരണങ്ങളും.

മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്ന കാര്യവും അനീഷിന്റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചും പ്രതികള്‍ പറഞ്ഞു. മാര്‍ച്ച്‌ 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കരിക്ക്, കല്ല്, കമ്ബ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച്‌ നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും എല്ലാം വിതരണം ചെയ്തിരുന്നു. യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയിട്ടും കൊലപ്പെടുത്തും മുന്‍പ് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് വലിയ വിമര്‍ശനം ഉണ്ടായിരുന്നു. അനന്ദുവിന്റെ ശരീരത്തില്‍ മുറിവുകള്‍ വരുത്തിയ ശേഷം ബ്ലേഡ് വലിച്ചെറിഞ്ഞ സ്ഥലവും പ്രതികള്‍ കാട്ടിക്കൊടുത്തു.

കൊല്ലപ്പെട്ട അനന്തുവിന്റെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു. തോട്ടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ പന്നിഫാമിലാണു അനന്തുവിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത്. അനന്തുവിനെ തട്ടിക്കൊണ്ടു വന്നപ്പോഴേ ചിലര്‍ ഒപ്പമുണ്ടായിരുന്നു. ബാക്കിയുള്ളവരെ ആദ്യമെത്തിയവര്‍ വിളിച്ചുവരുത്തുകയായിരുന്നു. അതിക്രൂരമായിട്ടായിരുന്നു അനന്തുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ സൂപ്പര്‍ഹിറ്റായ കെജിഎഫിലെ ഡയലോഗുകള്‍ പറഞ്ഞുകൊണ്ടായിരുന്നു പ്രതികള്‍ അരും കൊല നടത്തിയത്. ചിത്രത്തിലെ നായകനെപോലെ ആവാന്‍ ആഗ്രഹിച്ചിരുന്നവരാണ് പ്രതികള്‍.

അനനതുവിനെ മര്‍ദിച്ച്‌ അവശനാക്കിയ ശേഷം കൊലപ്പെടുത്താന്‍ ഇടയാക്കിയത് ലഹരിയുടെ ഉപയോഗമാണ്. അനന്തുവിനെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ച്‌ കൊടുക്കുകയും ചെയ്തു. കൊലപാതകത്തിലെ 14 പ്രതികളില്‍ 12 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (9 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (50 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends