Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരണം വിളി കനത്തു... പമ്പയില്‍ രണ്ടാം ദിവസവും പുലിയിറങ്ങി; ഭക്തര്‍ക്ക് സുരക്ഷ

17 MARCH 2019 01:54 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ മനിസംഘമെത്തിയെന്നുള്ള വാര്‍ത്ത മലയാളികളെ ഒന്നാകെ ഞെട്ടിച്ചിരുന്നു. കാരണം തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ യുവതികളെ കയറ്റാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചിരുന്നത്. ഇതിനിടയ്ക്കാണ് 10 അംഗ മനീതി സംഘം മല ചവിട്ടാന്‍ നിലയ്ക്കലെത്തിയത്. എന്നാല്‍ ഭക്തര്‍ തടയുന്നതിന് മുമ്പ് തന്നെ പോലീസ് അവരെ തടഞ്ഞു. സുരക്ഷയൊരുക്കാനാവില്ലെന്ന് പറഞ്ഞ് മടക്കിയയക്കുകയായിരുന്നു.

ഇതേ സമയത്ത് ശബരിമലയില്‍ പുലിയിറങ്ങിയിരിക്കുകയാണ്. ഭക്തര്‍ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും അക്രമിച്ചില്ല. എന്നാലും പരമാവധി കൂട്ടത്തോടെ നടക്കാന്‍ വനം വകുപ്പ് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി.

പുലിയിറങ്ങിയതിനെത്തുടന്ന് ഭക്തര്‍ക്ക് മലകയറുന്നതിന് വനം വകുപ്പ് രണ്ട് മണിക്കൂറോളം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ മരക്കൂട്ടത്തും പമ്പയിലും തടഞ്ഞിരുന്നു. നിലവില്‍ നിയന്ത്രണം നീക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. അസഹ്യമായതിനെത്തുടന്നാണ് പുലി കാട് വിട്ടിറങ്ങി വരുന്നതെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും പുലിയിറങ്ങിയിരുന്നു. എന്നാല്‍ ഭക്തരാകട്ടെ ഇതിന് പുലിയില്‍ പുതിയ കഥകള്‍ കണ്ടെത്തുകയാണ്. അവര്‍ ഇപ്പോള്‍ ഉറക്കെ ശരണം വിളിച്ചാണ് മലകയറുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം എങ്ങനേയും ഒതുക്കണമെന്നാണ് സിപിഎം ആഗ്രഹം. അതിനാല്‍ തന്നെ ശബരിമല വിഷയം ഉന്നയിക്കരുതെന്ന് കര്‍ശന നിര്‍ദേശമാണ് സിപിഎം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീരും വരെ നവോത്ഥാനം ശബരിമലയിലേക്ക് മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം യുവതീ പ്രവേശനം ഉണ്ടായാല്‍ മാത്രമേ ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബിജെപിയും വിശ്വസിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നോട്ടം പതിയുന്നത്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണു സര്‍ക്കാര്‍. തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ ബി.ജെ.പിയും ഒരു തീപ്പൊരിപോലും വീഴാതിരിക്കാന്‍ ഇടതുപക്ഷവും കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.

ശബരിമല ഉത്സവകാലമായിട്ടും യുവതികളെ തടയാന്‍ പഴയപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരാരും ഉത്സാഹം കാട്ടുന്നില്ല. സര്‍ക്കാരാകട്ടെ നിലയ്ക്കലും പമ്പയിലും വനിതാ പോലീസിനെപ്പോലും പിന്‍വലിച്ചിരിക്കുകയാണ്. വിരലിലെണ്ണാവുന്ന വനിതാ പോലീസുകാരുടെ ഡ്യൂട്ടിയാകട്ടെ, വാഹനങ്ങള്‍ പരിശോധിച്ച് യുവതികളെ കണ്ടെത്തി പിന്തിരിപ്പിക്കുക മാത്രം. പ്രശ്‌നമുണ്ടാകാതിരിക്കാന്‍, സംഘപരിവാര്‍ പ്രവര്‍ത്തകരെപ്പോലും നിലയ്ക്കലിലോ പമ്പയിലോ തടയുന്നില്ല.

യുവതീതീര്‍ഥാടകരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.

മണ്ഡലമകരവിളക്ക് കാലത്തു നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി. മുന്‍നിരനേതാക്കളാരും ഇപ്പോള്‍ ശബരിമലയിലേക്കു തിരിഞ്ഞുനോക്കുന്നില്ല.

നവോത്ഥാന ആശയങ്ങള്‍ക്കു തല്‍ക്കാലം സര്‍ക്കാരും അവധി കൊടുത്തിരിക്കുകയാണ്. വനിതാമതില്‍, സ്ത്രീശാക്തീകരണം, നവോത്ഥാനം, യുവതീപ്രവേശം തുടങ്ങിയ വാക്കുകള്‍ പ്രചാരണ വേദികളിലോ സാമൂഹിക മാധ്യമങ്ങളിലോ മിണ്ടരുതെന്നാണ് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (9 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (50 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends