Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന്റെ ശ്രദ്ധ പിടിച്ച മിടുക്കി... സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുഞ്ഞ രമ്യ ഹരിദാസ് വാര്‍ത്തകളില്‍ നിറയുന്നു; ടാലന്റ് ഹണ്ട് രമ്യയുടെ തലവരമാറ്റി; ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി രമ്യയെത്തുമ്പോള്‍ എല്ലാവരും കാതോര്‍ക്കുന്നു ആരാണ് രമ്യ ഹരിദാസം

17 MARCH 2019 02:30 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും ഗ്ലാമര്‍ താരമായി രമ്യ ഹരിദാസ് മാറുകയാണ്. യുവാക്കള്‍ക്ക് ആവേശമായി രമ്യ ഹരിദാസ് മാറുമ്പോള്‍ ആരാണ് രമ്യയെന്ന് അന്വേഷിക്കുകയാണ്.

ടാലന്റ് ഹണ്ടിലൂടെ തലവരമാറ്റിയയാളാണ് രമ്യ ഹരിദാസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് അപ്രതീക്ഷിതമായ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ് രമ്യ. 31 വയസ് മാത്രമുള്ള രമ്യ ഹരിദാസ് കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പേര് ഉയര്‍ന്നുവെങ്കിലും സീറ്റ് ഉണ്ടോ എന്നൊന്നും അറിയാന്‍ കാത്തു നില്‍ക്കാതെ തന്നെ എ.കെ രാഘവന് വേണ്ടി പ്രചരണം തുടങ്ങി. സംവരണ മണ്ഡലമായ ആലത്തൂരില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍, എ.ശ്രീലാല്‍ എന്നിവരാണ് രമ്യയ്ക്ക് പുറമെ പരിഗണനയിലുണ്ടായിരുന്നത്.

ആറു വര്‍ഷം മുമ്പാണ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടില്‍ കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പി.പി. ഹരിദാസിന്റെയും രാധയുടെയും തലവര മാറിമറിഞ്ഞത്. ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും കൊണ്ട് രമ്യ കളം നിറഞ്ഞപ്പോള്‍ രമ്യ ഹരിദാസ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

കെ.എസ്.യുവിലൂടെയാണ് രമ്യ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നാലെ ഗാന്ധിയന്‍ ഏകതാപരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തയകയി. 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2012 ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓഡിനേറ്റര്‍മാരില്‍ ഒരാളാണ്. ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശ ഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഉത്തരേന്ത്യയിലുള്‍പ്പെടെ ആദിവാസി ദളിത് സമൂഹങ്ങളുടെ അവകാശത്തിനായി അവര്‍ സമരരംഗത്തെത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ നേതൃത്വത്തിലും അവര്‍ സജീവ സാന്നിധ്യമായി. ഗാന്ധിയന്‍ സംഘടനയായ സര്‍വ്വോദയമണ്ഡലം മിത്ര മണ്ഡലം, അനൗപചാരിക വിദ്യാഭ്യാസ രംഗത്തെ പ്രധാന സംഘടനയായ പി.എന്‍. പണിക്കര്‍ രൂപീകരിച്ച കാന്‍ ഫെഡ് ഭാരവാഹിയുമായി.

ഗ്രാമപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള ഗ്രാമനിര്‍മ്മാണ സമിതി, സവാര്‍ഡ് എന്ന സാമൂഹിക സേവന സംഘടന, കേരള മദ്യനിരോധന സമിതി എന്നിവയുടെ പ്രവര്‍ത്തകയാണ്. നിലമ്പൂര്‍ ആദിവാസി കോളനികളില്‍ വികസന പരിശീലന പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നു.

അതേസമയം രമ്യയുടെ പ്രസംഗങ്ങളും വൈറലാകുകയാണ്. കാലം മാറിയതിനെക്കുറിച്ച് രമ്യ പറഞ്ഞത് ഏറെ ശ്രദ്ധേയമായി. പാട്ടിലൂടെയാണ് പറച്ചില്‍ ഉണ്ടായത്. കാനനച്ഛായയില്‍ ആയുമേയ്ക്കാന്‍ പോരട്ടേയെന്ന് പണ്ട് സ്ത്രീ പുരുഷനോട് ചോദിച്ചിരുന്നതും പുരുഷന്‍ അത് നിഷേധിച്ചിരുന്നതുമായ ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ കാലം മാറി. ഇന്ന് സ്ത്രീ 'ഞാനും വരട്ടേ, ആടുമേയ്ക്കാന്‍ കാടിനുള്ളില്‍' എന്ന് ചോദിക്കുമ്പോള്‍ 'പോരൂ പുന്നാരേ'യെന്ന് ധൈര്യത്തോടെ പറയുന്ന കാലം വന്നിരിക്കുകയാണെന്ന് രമ്യ പാടി വിശദീകരിക്കുന്നു. ആലത്തൂരില്‍ പികെ ബിജുവിനെ നേരിടാന്‍ തക്ക കരുത്തുള്ളയാളാണ് ഈ കുന്ദമംഗലത്തുകാരിയെന്ന് കോണ്‍ഗ്രസ്സ് ക്യാമ്പിന് ആത്മവിശ്വാസമുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (8 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (49 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends